മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലിന് സമീപമാണ് സംഭവം.  പശുവിനെ ഇടിച്ചു തെറിച്ചുവീണ യുവാവിനെ പിന്നാലെ എത്തിയ മറ്റൊരു അകമ്പടി വാഹനം ഇടിക്കുകയായിരുന്നു.

ഭോപാൽ: പശുവിനെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് അകമ്പടിയായി ബൈക്കിൽ പോയ യുവാവാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലിന് സമീപമാണ് സംഭവം. പശുവിനെ ഇടിച്ചു തെറിച്ചുവീണ യുവാവിനെ പിന്നാലെ എത്തിയ മറ്റൊരു അകമ്പടി വാഹനം ഇടിക്കുകയായിരുന്നു. സേമധന ഗ്രാമത്തിലെ ഷൈലേന്ദ്ര അഹിർവാർ(18) ആണ് മരിച്ചത്.

Scroll to load tweet…

യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മധ്യപ്രദേശിൽ രാഷ്ട്രീയ പരിപാടിക്ക് എത്തിയതാണ് ചന്ദ്രശേഖർ ആസാദ്. ഭോപ്പാലിന് സമീപം ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിന്റെ ഭാഗമായ മോട്ടോർ സൈക്കിളിൽ പശുവിനെ ഇടിക്കുകയും തുടർന്ന് മറ്റൊരു വാഹനം ഇടിക്കുകയും ചെയ്തതിനെ തുടർന്ന് 18 കാരനായ ഒരാൾ കൊല്ലപ്പെട്ടതായി പോലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച പറഞ്ഞു.‌ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിച്ചു.