2025-ൽ യു.എസിൽ നിന്ന് ആകെ 3,567 പേരെ നാടുകടത്തിയതിന് പിന്നാലെയാണ് ഈ കണക്ക് പുറത്തുവരുന്നത്. ജൂലൈ 31-നാണ് മന്ത്രാലയം ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്.

വാഷിംഗ്‌ടൺ ഡി സി : ഈ വർഷം അമേരിക്കയിൽ നിന്ന് 2,273 ഇന്ത്യൻ പൗരന്മാരെ ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം. 2026 ജനുവരി 1-നും ജൂലൈ 31-നും ഇടയിൽ 2,273 ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 2025-ൽ യു.എസിൽ നിന്ന് ആകെ 3,567 പേരെ നാടുകടത്തിയതിന് പിന്നാലെയാണ് ഈ കണക്ക് പുറത്തുവരുന്നത്. ജൂലൈ 31-നാണ് മന്ത്രാലയം ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. 2026 ജനുവരി 1 മുതൽ ഇതുവരെയുള്ള കണക്കാണിത്. നാടുകടത്തൽ നടപടികൾക്കായി വിദേശ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും, വ്യക്തികളുടെ പൗരത്വം ഉറപ്പുവരുത്തിയ ശേഷയാണ് ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിക്കുന്നതെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.