കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെല്ലാം ധനുഷിൻ്റെ വീടിനടുത്തായി തന്നെ താമസിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

ചെന്നൈ: ജിം ട്രെയിനറും ബോക്സറുമായ 24 കാരനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. ചെന്നൈയിലെ ഐസ് ഹൗസ് ഭാ​ഗത്താണ് സംഭവം. ധനുഷ് എന്നയാളാണ് മരിച്ചത്. വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ധനുഷിനെ ഒമ്പതു പേർ ചേർന്ന് മർദിക്കുകയായിരുന്നു. ധനുഷിനെ മർദിക്കുന്നത് തടയാൻ ചെന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളിപ്പോൾ ചികിത്സയിലാണ്. 

കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെല്ലാം ധനുഷിൻ്റെ വീടിനടുത്തായി തന്നെ താമസിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. അതേ സമയം ആക്രമണത്തിൻ്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ലെങ്കിലും വ്യക്തിവൈരാഗ്യമാകാമെന്നാണ് പൊലീസിന്റെ സംശയം. 

ഭക്ഷണം കഴിച്ച് ടെറസിലേക്ക് കയറി, വിളിച്ചപ്പോള്‍ പ്രതികരിച്ചില്ല; ആദർശിൻ്റെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്

ബാലരാമപുരത്തെ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ; കുറ്റം സമ്മതിച്ചു, മൊഴി ഉറപ്പിക്കാൻ പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...