വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ അനുജൻ മുകളിൽ കയറി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം: കുറ്റിച്ചലിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. നിലമ സ്വദേശി ഇരുപത്തഞ്ചുകാരനായ ആദർശിനെയാണ് ഇന്നലെ വീടിൻ്റെ ടെറസിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം നാലുമണിയോടെ ആദർശിനെ വിളിക്കാൻ എത്തിയ അനുജനാണ് ആദർശ് തൂങ്ങിമരിച്ച നിലയിൽ കിടക്കുന്നത് കാണുന്നത്. 

പൂവച്ചൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആദർശ് ഇന്നലെ ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷമാണ് വീടിനുമുകളിലേക്ക് കയറിപ്പോയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ അനുജൻ മുകളിൽ കയറി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ നിശ്ചയം കഴിഞ്ഞ ആദർശിന് നല്ല ജോലി ലഭിക്കാത്തതിൽ വിഷമം ഉണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.

6ാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ അധ്യാപകനെതിരെ 9ാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ, വീണ്ടും കേസ്

മഞ്ചേരിയിൽ 3മാസം പ്രായമായ കുഞ്ഞ് ബക്കറ്റിൽ മരിച്ച നിലയിൽ,അമ്മ തൂങ്ങി മരിച്ച നിലയിൽ, ആത്മഹത്യാ കുറിപ്പ് ലഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...