പാട്ന: ബിഹാറിൽ ചൂടുകാറ്റിൽ 25 പേർ മരിച്ചതായി  സർക്കാർ  സ്ഥിരീകരിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടി സ്വീകരിക്കാൻ ജില്ല മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകി. ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് മരണം നടന്നത്. കൂടുതൽ പേരെ ചികിത്സ തേടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ചൂടുകാറ്റിൽ ആളുകൾ മരിച്ച സംഭവം ദൗർഭാഗ്യകരമാണെന്നും ചൂട് കുറയുന്നത് വരെ ആളുകൾ പരമാവധി വീടിന് പുറത്തിറങ്ങാതിരിക്കാൻ ശ്രമിക്കണമെന്നും ഇന്ന് പാട്ന സന്ദ‍ർശിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു.