പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ നഴ്സിനെ കൊലപ്പെടുത്തി. 25 കാരിയായ ചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മധുര സ്വദേശിയാണ് ചിത്ര. പല്ലടത്തെ സ്വകാര്യ ഡെൻറ്റൽ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. കഴിഞ്ഞ മാസം ആണ്‌ ജോലിയിൽ പ്രവേശിച്ചത്. മൃതശരീരത്തിന്റെ തലയും കയ്യും കല്ലുകൊണ്ട് അടിച്ച് ചതച്ച നിലയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കളക്ട്രേറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Read More:ബെംഗളൂരുവിൽ നൈജീരിയൻ വനിത കൊല്ലപ്പെട്ടു, മൃതശരീരം മൈതാനത്ത് കൊണ്ടി‌ട്ട നിലയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം