റോഡിൽ മഞ്ഞ് നിറഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം

ദില്ലി: ജമ്മു കശ്മീരിൽ അപകടത്തിൽ മൂന്ന് സൈനികർ മരിച്ചു. മഞ്ഞിൽ വാഹനം അപകടത്തിൽ പെട്ടു. കുപ്‌വാരയിൽ നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടം നടന്നത്. മഞ്ഞിൽ നിയന്ത്രണം വിട്ട് വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു. പട്രോളിങിന് പോയ സംഘമാണ് അപകടത്തിൽ പെട്ടത്. റോഡിൽ മഞ്ഞ് നിറഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. മരിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി സൈന്യം അറിയിച്ചു.