Asianet News MalayalamAsianet News Malayalam

'കേന്ദ്രസർവീസിൽ 30 ലക്ഷം ഒഴിവ്, ജോലി നൽകിയത് വെറും 71000 പേർക്ക്'; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺ​ഗ്രസ്

എട്ട് വർഷത്തിനുള്ളിൽ വാ​ഗ്ദാനം ചെയ്ത 16 കോടി തൊഴിലവസരങ്ങൾ എവിടെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്ത 71,000 നിയമന കത്തുകൾ തുച്ഛമാണെന്നും കോൺഗ്രസ് പറഞ്ഞു.

30 lakh posts vacant 71,000 job letters only distributed, congress attacks PM Modi
Author
First Published Jan 20, 2023, 4:51 PM IST

ദില്ലി: കേന്ദ്ര സർവീസുകളിലെ ഒഴിവുകൾ നികത്താത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. എട്ട് വർഷത്തിനുള്ളിൽ വാ​ഗ്ദാനം ചെയ്ത 16 കോടി തൊഴിലവസരങ്ങൾ എവിടെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്ത 71,000 നിയമന കത്തുകൾ തുച്ഛമാണെന്നും കോൺഗ്രസ് പറഞ്ഞു. ഓരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ എന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെക്കുറിച്ച് ഖാർ​ഗെ ഓർമിപ്പിച്ചു. കേന്ദ്ര സർക്കാർ വകുപ്പുകളിലെ 30 ലക്ഷം തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

സർക്കാർ വകുപ്പുകളിൽ 30 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. നിങ്ങൾ ഇന്ന് വിതരണം ചെയ്യുന്ന 71,000 നിയമനകത്തുകൾ വളരെ കുറവാണ്. ഒഴിവുള്ള തസ്തികകൾ നികത്താനുള്ള നടപടികൾ സ്വീകരിക്കണം. പ്രതിവർഷം 2 കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ 16 കോടി തൊഴിലവസരങ്ങൾ എവിടെയാണെന്ന് നിങ്ങൾ യുവാക്കളോട് പറയൂവെന്നും  ഖാർഗെ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

ഇത്തരം മേളകൾ സർക്കാറിന്റെ അഭ്യാസം മാത്രമാണെന്നും ഖാർ​ഗെ വിമർശിച്ചു. 'റോസ്ഗർ മേള' ഡ്രൈവിന്റെ ഭാഗമായി സർക്കാർ വകുപ്പുകളിലെ റിക്രൂട്ട്‌മെന്റുകൾക്കായി 71,426 നിയമന ഉത്തരവുകൾ പ്രധാനമന്ത്രി മോദി വിതരണം ചെയ്തിരുന്നു. 

ത്രിപുരയിൽ സിപിഎം - കോൺഗ്രസ് റാലി; പാർട്ടി പതാകകൾക്ക് പകരം ദേശീയ പതാക ഉപയോഗിക്കും

Follow Us:
Download App:
  • android
  • ios