ബിരിയാണിയിൽ മാംസമുണ്ടെന്ന് പരാതി പറഞ്ഞവരെ ഗ്രാമമുഖ്യൻ അസഭ്യം പറഞ്ഞുവെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് ഗ്രാമമുഖ്യൻ മുഹമ്മദ് ഷമി, സെയ്ഫ് അലി, തലിബ് അലി, മുഹമ്മദ് സമി എന്നിവ‍ർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്

ലക്നൗ: ജന്മാഷ്ടമി ദിനത്തിൽ പ്രളയ ബാധിതർക്ക് നോൺ വെജ് ഭക്ഷണം പ്രളയ ബാധിതർക്ക് വിളമ്പിയതിന് പിന്നാലെ നാല് പേർ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ഫറൂഖാബാദിലെ കാമ്പിലിലാണ് സംഭവം. ഗ്രാമമുഖ്യൻ അടക്കം 4 പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഫറൂഖാബാദിൽ വെള്ളപ്പൊക്ക ബാധിത‍ർക്ക് നോൺവെജ് ബിരിയാണി നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്. ശനിയാഴ്ച നിരവധിപ്പേർ ജന്മാഷ്ടമി സംബന്ധിയായ വ്രതം അനുഷ്ഠിക്കുന്നതിനിടയിലാണ് ബിരിയാണി വിളമ്പിയതെന്നാണ് പരാതി ഉയ‍ർന്നത്. ചില പ്രദേശവാസികളാണ് ബിരിയാണി വിതരണത്തേക്കുറിച്ച് പൊലീസിനോട് പരാതി പറഞ്ഞത്. കാമ്പിലിലും സമീപ മേഖലകളിലും കനത്ത മഴയേ തുടർന്ന് വെള്ളപ്പൊക്കമുണ്ടായിരുന്നു. ബിരിയാണിയിൽ മാംസമുണ്ടെന്ന് പരാതി പറഞ്ഞവരെ ഗ്രാമമുഖ്യൻ അസഭ്യം പറഞ്ഞുവെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് ഗ്രാമമുഖ്യൻ മുഹമ്മദ് ഷമി, സെയ്ഫ് അലി, തലിബ് അലി, മുഹമ്മദ് സമി എന്നിവ‍ർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 

ഗ്രാമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിലായതായാണ് പൊലീസ് വിശദമാക്കുന്നത്. നാലാമനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായും പൊലീസ് വിശദമാക്കി. മുഹമ്മദ് ഷമി റായ്പൂർ ചിഹ്നാട്ട്പൂർ ഗ്രാമത്തിലെ പ്രസിഡന്റാണ് മുഹമ്മദ് ഷമി. ഞായറാഴ്ചയാണ് പൊലീസിൽ പരാതി ലഭിക്കുന്നത്. ഭക്ഷണം വാങ്ങി തുറന്ന് നോക്കിയപ്പോഴാണ് നോൺ വെജ് ഭക്ഷണമാണെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിക്കാർ പറയുന്നത്. വ്രതത്തിൽ ആയിരുന്നവരുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. 

വെള്ളപ്പൊക്കത്തിന് പിന്നാലെ മേഖലയിലെ പിന്നോക്ക വിഭാഗത്തിലുള്ളവരും ഭക്ഷണ പൊതികൾ ലഭിച്ചവരിലുണ്ട്. സംഭവം വിവാദമായതിന് പിന്നാലെ നാട്ടുകാർ ഗ്രാമമുഖ്യനെതിരെ പ്രതിഷേധം നടത്തിയിരുന്നു. വർഗീയ സ്പർദ്ധ പടർത്താൻ ശ്രമിച്ചതിനും സമാധാനാന്തരീക്ഷം തക‍ർക്കാൻ പ്രകോപനം സൃഷ്ടിച്ചതിനും അനധികൃതമായി തടഞ്ഞുവച്ചതിനുമാണ് കേസ് എടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം