ചണ്ഡിഗഡ്: പഞ്ചാബില്‍ സ്കൂള്‍ വാനിന് തീപിടിച്ച്  നാലുകുട്ടികള്‍ വെന്തുമരിച്ചു. പഞ്ചാബിലെ സാഗ്രുറിലെ ലോങ്ഗോവാളിലാണ് സംഭവം. അല്‍പനേരം മുന്‍പാണ് സ്കൂള്‍ വാനിന് തീപിടിച്ചത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. വാഹനം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. സാഗ്രൂറിലെ പൊതുവിദ്യാലയത്തിലെ വാനിനാണ് തീപിടിച്ചത്. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ 12 കുട്ടികള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. 

സ്കൂളില്‍ നിന്ന് കുട്ടികളുമായി പുറപ്പെട്ട വാനിന് തീപിടിച്ച വിവരം വഴിയാത്രക്കാരാണ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വാഹനം നിര്‍ത്താന്‍ വഴിയാത്രക്കാര്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. വാഹനം കത്താന്‍ തുടങ്ങിയപ്പോഴേക്കും എട്ട് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. എന്നാല്‍ വാനിന്റെ ഡോര്‍ തുറക്കാന്‍ സാധിക്കാതെ വന്നതോടെ നാലുകുട്ടികള്‍ കുടുങ്ങുകയായിരുന്നു. ഏഴിനും 12 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച വിദ്യാര്‍ഥികള്‍. 
 

മുന്നറിയിപ്പ് നല്‍കാതെ ബസ് ഇടത്തേക്ക് തിരിച്ചു; ഡ്രൈവറുടെ അശ്രദ്ധ സ്കൂട്ടര്‍ യാത്രികന്‍റെ ജീവനെടുത്തു

ആ​ഗ്ര-​ല​ഖ്നൗ അതിവേഗ പാതയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു; 13 മരണം

ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിയെ ക്ലീനർ തള്ളിയിട്ടു; പ്രതി പിടിയില്‍