അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ ശനിയാഴ്ച സ്‌കൂളിന്‍റെ കോമ്പൗണ്ട് ഭിത്തിയുടെ മാർബിൾ സ്ലാബ് വീണ് 4 വയസ്സുള്ള കുട്ടി മരിച്ചു. താവ്രെയിലെ സ്കൂളിന്‍റെ കോമ്പൗണ്ട് ഏരിയയില്‍ കളിക്കുകയായിരുന്ന ആനന്ദ് കുശ്വാഹ എന്ന കുട്ടിയാണ് മരണപ്പെട്ടത്.

അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയും കുടുംബവും ഒമ്പത് ആഴ്‌ച മുമ്പ് മാത്രമാണ് പ്രദേശത്ത് താമസിക്കാൻ വന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

രക്തത്തില്‍ മാരക വിഷം, യുവാവ് പെട്ടെന്ന് മരണപ്പെട്ടു; ഭാര്യയുടെ രഹസ്യം കണ്ടെത്തി പൊലീസ്

അധോലോക നേതാവിനെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റും.!

മറ്റൊരു സംഭവത്തില്‍ രാജസ്ഥാനിലെ സിക്കാറിൽ കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ സംഭവത്തില്‍. താരാചന്ദ് കദ്വാസര എന്നയാളാണ് മകളുടെ മുന്നിൽ ദാരുണമായി കൊല്ലപ്പെട്ടു. ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് മരിച്ച പിതാവിന്റെ മൃതദേഹത്തിന്റെ തോളിൽ ചാരി കരയുന്ന മകളായ പതിനാറുകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ​

ഗുണ്ടാസംഘം നേതാവ് രാജു തേത്ത് എന്നയാളാണ് ഇയാളെ വെടിവെച്ച് കൊന്നത്. താരാചന്ദിന്റെ കാറിന്റെ ത‌ട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കവെ തടഞ്ഞപ്പോൾ വെടിവെക്കുകയായിരുന്നു. എതിരാളികൾ രാജു തേത്തിനെയും കൊലപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷമായി നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന മകൾ കൊനിതയെ കോച്ചിംഗ് സെന്ററിൽ ചേർക്കാനാണ് താരാചന്ദ് എത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളുടെ ബന്ധുവിനും ആക്രമണത്തിൽ പരിക്കേറ്റു. പ്രതികളെ പിടികൂടി ശിക്ഷിക്കണമെന്നും കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും താരാചന്ദിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

മദ്യലഹരിയിൽ വാക്ക് തർക്കം ; തൊടുപുഴയിൽ ഒരാൾ കുത്തേറ്റ് മരിച്ചു, 3 പേ‍ർ പിടിയിൽ