ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിൽ 45 ദിവസം പ്രായമുളള കുഞ്ഞ് കൊവിഡ് ബാധിച്ചു മരിച്ചു. ന്യുമോണിയയെ തുടർന്ന് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് വെളളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും രോഗബാധയില്ല. കൊവിഡ് ബാധിത മേഖലകളിൽ സഞ്ചരിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു.

Watch Video: ഹൈദരാബാദില്‍ കൊവിഡ് ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു; മാതാപിതാക്കളുടെ ഫലം നെഗറ്റീവ്, ആശങ്ക 

ഏപ്രിൽ എട്ടിന് നാരായൺപേട്ടിലെ ആശുപത്രിയിൽ  പ്രതിരോധ കുത്തിവെപ്പ് എടുത്തതിന് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പിന്നീട് മെഹബൂബ നഗറിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്നാണ് ഹൈദരാബാദിലേക്ക് മാറ്റിയത്. ആശുപത്രിയിൽ നിന്ന് രോഗം പകർന്നതാകാമെന്നാണ് നിഗമനം.

Read More: കൊവിഡ് ഭേദമായ ആൾക്ക് വീണ്ടും രോ​ഗം; ദില്ലിയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു