30 കുടിലുകൾ കത്തിനശിച്ചിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ തീപിടിത്ത കാരണം വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.
ദില്ലി: ദില്ലിയിലെ (Delhi) ഗോകുൽപൊരിയിൽ തീപിടുത്തം (Fire). കുട്ടികളടക്കം ഏഴ് പേര്‍ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഒരു കുടുംബത്തിലെ അഞ്ച് പേരും മറ്റൊരു കുടുംബത്തിലെ രണ്ട് കുട്ടികളുമാണ് മരിച്ചത്. ഉറങ്ങുന്നതിനിടെ കുട്ടികൾക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല.
ഇന്നലെ രാത്രിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തില്‍ അറുപതോളം കുടിലുകൾ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ തീപിടിത്ത കാരണം വ്യക്തമല്ല. പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്ഥലം സന്ദർശിച്ചു.
പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്നും തുടർന്ന് പൊലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതായും അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദേവേഷ് കുമാർ മഹ്‌ല പറഞ്ഞു. "പുലർച്ചെ 1 മണിയോടെ ഗോകൽപുരി പിഎസ് പ്രദേശത്ത് തീപിടുത്തമുണ്ടായി. ഉടൻ തന്നെ എല്ലാ രക്ഷാപ്രവർത്തന സജ്ജീകരണങ്ങളുമായി ടീമുകൾ സ്ഥലത്തെത്തി. ഞങ്ങൾ അഗ്നിശമന സേനയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പുലർച്ചെ 4 മണിയോടെ തീ അണക്കാനായി" അഡീഷണൽ ഡിസിപി പറഞ്ഞു. സംഭവത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ദുഃഖം രേഖപ്പെടുത്തി.
Also Read : മരത്തിൽ പൂച്ച കുടുങ്ങി, പൂച്ചയെ രക്ഷിക്കാൻ യുവാവ് കയറി, ഒടുവിൽ യുവാവിനെ രക്ഷിക്കാൻ ഫയർ ഫോഴ്സ്
Also Read : ദുബൈയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 14 മിനിറ്റില്‍ നിയന്ത്രണ വിധേയമാക്കി
