ദില്ലി: രാജ്യത്ത് രണ്ട് വാഹനാപകടങ്ങളിലായി ഏഴ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. മഹാരാഷ്ട്രയിൽ നാല് പേരും ഉത്തർപ്രേദശിൽ മൂന്ന് പേരുമാണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് ‍ഝാർഖണ്ഡിലേക്ക് കുടിയേറ്റ തൊഴിലാളികളുമായി പോവുകയായിരുന്ന ബസ് ട്രക്കിലിടിച്ചാണ് നാല് പേർ മരിച്ചത്. പരിക്കേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ഉത്തർപ്രദേശിലെ മഹോബയിൽ വാഹനം മറിഞ്ഞാണ് മൂന്ന് കുടിയേറ്റ തൊഴിലാളികൾ മരിച്ചത്. 12 പേർക്ക് പരിക്കേറ്റു. മരിച്ച മൂന്ന് പേരും സ്ത്രീകളാണ്. ഇന്നലെ രാത്രി ഝാൻസി മിസപുർ ഹൈവേയിലാണ്‌ അപകടം ഉണ്ടായത്. ദില്ലിയിൽ നിന്ന് തൊഴിലാളികളുമായി എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 17 പേർ വാഹനത്തിൽ ഉണ്ടായിരുന്നു.

Also Read: വീണ്ടും ദുരന്തം; മധ്യപ്രദേശിൽ തൊഴിലാളികൾക്ക് മേൽ ടാങ്കർ ലോറി പാ‌ഞ്ഞു കയറി നാല് മരണം

Also Read: യുപിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച്  അപകടം, 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു