ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് രണ്ടു മരണം. വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകർന്നു വീണത്. പാലം തകർന്ന് മഹി സാഗർ നദിയിലേക്ക് വീഴുകയായിരുന്നു.
ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് രണ്ടു മരണം. വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകർന്നു വീണത്. പാലം തകർന്ന് മഹി സാഗർ നദിയിലേക്ക് വീഴുകയായിരുന്നു. വാഹനങ്ങളും നദിയിൽപ്പെട്ടിട്ടുണ്ട്. രണ്ട് ട്രക്കുകളും ഒരു പിക്കവാനും ഉൾപ്പെടെ നാല് വാഹനങ്ങൾ ആണ് മഹി സാഗർ നദിയിലേക്ക് വീണത്. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. 30 വർഷത്തിലധികം പഴക്കമുള്ള പാലമാണ് തകർന്നത്.

