മഹാകുംഭം തുണച്ചു, ഹോട്ടലുകൾ നിറയുന്നു, വിനോദസഞ്ചാരമേഖല കുതിച്ചു, പ്രയാഗ്രാജിന് കൈനിറയെ പണം!
അമൃത് സ്നാനുകൾ പൂർത്തിയായിട്ടും, ദശലക്ഷക്കണക്കിന് ആളുകൾ ദിനംപ്രതി സന്ദർശിക്കുന്നത് തുടരുകയാണെന്നും ഇതുകാരണം പ്രയാഗ്‌രാജിലെ താമസത്തിനുള്ള ആവശ്യം ഗണ്യമായി ഉയർന്നു.

ലഖ്നൗ: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിൻ്റെ ടൂർ, യാത്ര, ഹോട്ടൽ വ്യവസായം എന്നിവക്ക് വൻവളർച്ച. പ്രയാഗ്‌രാജിലെ ഹോട്ടൽ, റസ്റ്റോറൻ്റ് മേഖലയിൽ അഞ്ച് മുതൽ 10 ശതമാനം വരെ ലാഭം വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. 55 കോടിയിലധികം ഭക്തർ പങ്കെടുക്കുന്ന ആത്മീയ സംഗമം, നഗരത്തിൻ്റെ ടൂറിസം, ട്രാവൽ, ഹോട്ടൽ വ്യവസായങ്ങൾക്ക് ഉത്തേജനം നൽകി. അമൃത് സ്നാനുകൾ പൂർത്തിയായിട്ടും, ദശലക്ഷക്കണക്കിന് ആളുകൾ ദിനംപ്രതി സന്ദർശിക്കുന്നത് തുടരുകയാണെന്നും ഇതുകാരണം പ്രയാഗ്‌രാജിലെ താമസത്തിനുള്ള ആവശ്യം ഗണ്യമായി ഉയർന്നു. ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ആഡംബര കോട്ടേജുകൾ എന്നിവക്ക് ബുക്കിങ് കുതിച്ചുയർന്നു.
നഗരത്തിലെ ഹോട്ടൽ, റസ്റ്റോറൻ്റ് വ്യവസായം 20 മുതൽ 30 ശതമാനം വരെ വളർച്ച കൈവരിച്ചു. ത്രീ, ഫോർ സ്റ്റാർ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും ലോഡ്ജുകളിലും മുറികൾ വൻതോതിൽ ബുക്ക് ചെയ്യുന്നുണ്ട്. മേള ഗ്രൗണ്ടിൽ സജ്ജീകരിച്ചിരിക്കുന്ന ആഡംബര ടെൻ്റ് ഹൗസുകളും പൂർണ്ണമായി ബുക്ക് ചെയ്തിരിക്കുന്നു.
Read More.... കുംഭമേള നഗരിയിൽ സുസജ്ജമായി സിആര്‍പിഎഫ്; സുരക്ഷയും കരുതലുമായി ജവാൻമാര്‍
പ്രയാഗ്‌രാജ് സന്ദർശിക്കുന്ന തീർഥാടകരുടെ എണ്ണത്തിൽ ഈ വർഷത്തെ മഹാകുംഭം കാരണം പ്രതീക്ഷിതമായ വർധനയുണ്ടായതായി പ്രയാഗ്‌രാജ് ഹോട്ടൽസ് ആൻഡ് റെസ്റ്റോറൻ്റ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ഹർജീന്ദർ സിംഗ് പങ്കുവെച്ചു.
