ഇറ്റാലിയൻ പാസ്ത, മെക്സിക്കൻ പാസ്ത, ഹാംഗ് ഓവർ പാസ്ത തുടങ്ങിയ വിഭവങ്ങളുടെ പേരുകൾ ‘ഇറ്റാലിയൻ രാഹുൽ ഗാന്ധി’ എന്ന പേരിലാണ് ഈ ഭക്ഷണശാലയില്‍ വില്‍ക്കുന്നത്.
ഇറ്റാവ: മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേരിൽ ഇറ്റാലിയൻ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയതില്‍ സ്വകാര്യ റസ്റ്റോറന്റിനെതിരെ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്.
ഇറ്റാലിയൻ പാസ്ത, മെക്സിക്കൻ പാസ്ത, ഹാംഗ് ഓവർ പാസ്ത തുടങ്ങിയ വിഭവങ്ങളുടെ പേരുകൾ ‘ഇറ്റാലിയൻ രാഹുൽ ഗാന്ധി’ എന്ന പേരിലാണ് ഈ ഭക്ഷണശാലയില്‍ വില്‍ക്കുന്നത്. അതേസമയം, മെനു കോർഡിൽ രാഹുൽ ഗാന്ധിയുടെ പേരിൽ വിഭവം എഴുതിയതില്‍ ഇറ്റാവ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ പ്രതിഷേധം അറിയിച്ചു. മെനുവില്‍ നിന്ന് ഉടൻ നീക്കം ചെയ്ത് മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
ഉടന്‍ തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേ സമയം ജില്ലാ കോൺഗ്രസ് നേതാക്കള്‍ ജില്ല പൊലീസ് ആസ്ഥാനത്ത് എത്തി പോലീസ് സൂപ്രണ്ടിന് ഈ വിഷയത്തില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷിച്ച് നടപടി എടുക്കാം എന്നാണ് ജില്ല പൊലീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.
അതേ സമയം ഈ റസ്റ്റോറന്റിന്‍റെ നിര്‍മ്മാണം അനധികൃതമാണെന്ന് കാണിച്ച് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പല്ലവ് ദുബെ രംഗത്ത് എത്തി. സർക്കാർ സ്ഥലം കൈയേറിയാണ് റസ്‌റ്റോറന്റ് പണിതിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. റസ്റ്റോറന്റിലെ മെനു കാർഡിൽ പേരെഴുതിയാണ് ഇവര്‍ രാഹുൽ ഗാന്ധിയെ അപമാനിച്ചത്. ഈ പ്രവൃത്തി ചെയ്തവർ ആരായാലും അറസ്റ്റുചെയ്ത് കേസെടുത്ത് ജയിലിൽ അടയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
