പാകിസ്ഥാൻ ഭാഗത്തുനിന്നാണ് ഡ്രോൺ ഇന്ത്യയിലേക്കെത്തിയതെന്ന് ബിഎസ്എഫ് വ്യത്തങ്ങൾ അറിയിച്ചു.

ദില്ലി: ഇന്ത്യാ പാക് അതിർത്തി പ്രദേശമായ പഞ്ചാബിലെ ഫിറോസ്പൂരിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ (Drone) ബി എസ് എഫ് (BSF)വെടിവെച്ചിട്ടു. നാലര കിലോ ലഹരി വസ്തുക്കൾ (Drugs) പിടികൂടി. പാകിസ്ഥാൻ ഭാഗത്തുനിന്നാണ് ഡ്രോൺ ഇന്ത്യയിലേക്കെത്തിയതെന്ന് ബിഎസ്എഫ് വ്യത്തങ്ങൾ അറിയിച്ചു. നേരത്തെയും സമാനമായ രീതിയിൽ ഇന്ത്യാ പാക് അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടായിരുന്നു. ദുരൂഹ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടതും നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോൺ ഉപയോഗിച്ച് അതിർത്തി കടന്നുള്ള ലഹരി കടത്തിന്റെ വിവരങ്ങളും പുറത്ത് വരുന്നത്. 

Scroll to load tweet…

അതിനിടെ ജമ്മുകശ്മീരിലെ ശ്രിനഗറിൽ ഒരു മാർക്കറ്റിൽ ഇന്നലെയുണ്ടായ ഗ്രേനേഡ് ആക്രമണത്തിൽ ഒരാൾ മരിച്ചു. ഇരുപത് പേർക്ക് പരിക്കേറ്റു. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. 

India bans import of drones : ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചു, നീക്കം പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാൻ

BSF Jawans Killed : സഹപ്രവര്‍ത്തകര്‍ക്ക് നേരെ ബിഎസ്എഫ് ജവാന്‍ വെടിയുതിര്‍ത്തു; നാല് പേര്‍ കൊല്ലപ്പെട്ടു