ദില്ലി: രണ്ട് വര്‍ഷം മുമ്പ് ബിജെപിയില്‍ നിന്ന് എഎപിയിലെത്തിയ നേതാവ് വീണ്ടും ബിജെപിയില്‍. ദില്ലിയിലെ ദലിത് നേതാക്കളില്‍ പ്രമുഖനായ ഗുഗന്‍ സിംഗാണ് ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയിലേക്ക് തിരിച്ചെത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍നിന്ന് എഎപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നേതാവാണ് ഗുഗന്‍ സിംഗ്. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുടെ സാന്നിധ്യത്തില്‍ ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയില്‍ നിന്നാണ് ഗുഗന്‍ സിംഗ് അംഗത്വം സ്വീകരിച്ചത്. 

2012ല്‍ ബാവന മണ്ഡലത്തിലെ ബിജെപി എംഎല്‍എയായിരുന്നു ഗുഗന്‍ സിംഗ്. 2015ല്‍ എഎപി സ്ഥാനാര്‍ത്ഥിയോട് തോറ്റു. 2017ല്‍ ബിജെപിയില്‍നിന്ന് രാജിവെച്ച് എഎപിയില്‍ ചേര്‍ന്നു. ആപ് തനിക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കുന്നില്ലെന്നും ആരും പരിഗണിക്കുന്നില്ലെന്നും ആരോപിച്ചാണ് ഗുഗന്‍ സിംഗ് ബിജെപിയിലേക്ക് തിരിച്ചെത്തിയത്. രണ്ടര വര്‍ഷം താന്‍  സഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.