സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്.

ബെംഗ്ലൂരു : ആക്ഷൻ ക്വീൻ നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിലേക്ക്. നാളെ രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളിൽ വച്ച് വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കാൻ സാധ്യത. തെലങ്കാന സംസ്ഥാനാധ്യക്ഷൻ ജി കിഷൻ റെഡ്ഡിയ്ക്കാണ് വിജയശാന്തി രാജിക്കത്ത് നൽകിയത്. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്. 2009-ൽ ടിആർഎസ്സിൽ നിന്ന് എംപിയായ വിജയശാന്തി 2014-ൽ കോൺഗ്രസിലെത്തി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയെത്തുടർന്നാണ് ബിജെപിയിലെത്തിയത്. 

YouTube video player