തിരുവനന്തപുരം: തെലങ്കാനയിലെ ദിശ കൂട്ടബലാത്സംഗക്കേസ് പ്രതികളെ പൊലീസ് കൊലപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് മുതിർന്ന അഭിനേത്രി ശാരദ. പൊലീസ് നടപടി തികച്ചും ശരിയാണ്. കയ്യോടെ പിടികൂടിയ പ്രതികളാണ് അവർ. അവർ തന്നെയാണ് ബലാത്സംഗം ചെയ്തതെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം.

ഇത്തരത്തിലുള്ള ക്രൂരത ചെയ്യുന്നവരെ ഒരു ദിവസം പോലും സർക്കാർ ചെലവിൽ തീറ്റിപ്പോറ്റരുത്. അവരെ ജയിലിലിട്ട് ഭക്ഷണം നൽകിയാൽ അത് ജനങ്ങളുടെ പണമാണ്. നമ്മൾ കൊടുക്കുന്ന നികുതിപ്പണമാണ്. സ്ത്രീകളുടെ വികാരം മാനിച്ച് പ്രവർത്തിച്ച പൊലീസിന് വലിയ നമസ്കാരമെന്നും ശാരദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഹൈദരാബാദ് സ്വദേശിനി കൂടിയായ ശാരദ.

Read more at: ദിശ കേസ്: ഏറ്റുമുട്ടല്‍ കൊലയ്ക്ക് ശേഷവും തെലങ്കാന പൊലീസിന്‍റെ വീഴ്ച ചര്‍ച്ചയാവുന്നു