ബാങ്ക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നടത്തിയ തട്ടിപ്പില്‍ അഭിഭാഷകന് ഒരു ലക്ഷം രൂപ നഷ്ടമായി. 

ബെംഗളൂരു: ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ബീദർ സ്വദേശിയായ ശിവപ്രസാദിനെയാണ് ഹളസൂരു പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായ ബെംഗളൂരു സ്വദേശിയായ അഭിഭാഷകനാണ് പരാതി നൽകിയത്.

Add Asianetnews as a Preferred SourcegooglePreferred

ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ശിവപ്രസാദ് അഭിഭാഷകന്റെ ക്രെഡിറ്റ് കാർഡ് തീയതി കാലാവധി കഴിഞ്ഞതിനാൽ പുതുക്കണമെന്നാവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിന്റെ ഭാഗമായി ആദ്യം കാർഡ് വിവരങ്ങൾ നൽകി. പിന്നീട് ഒടിപി കൂടി നൽകിയതോടെ പണം നഷ്ടപ്പെടുകയായിരുന്നുവെന്ന് തട്ടിപ്പിനിരയായ അഭിഭാഷകൻ പറഞ്ഞു.

Read More: മോഷണത്തിനിടെ വീട്ടുടമസ്ഥരെത്തി; പിടിക്കപ്പെടുമെന്ന് ഭയന്ന് കള്ളന്‍ ആത്മഹത്യക്ക് ശ്രമിച്ചു