Asianet News MalayalamAsianet News Malayalam

Train Accident : റെയില്‍വേ ഗേറ്റ് തകര്‍ത്ത് ആഡംബരകാര്‍; ഗുഡ്സ് ട്രെയിന്‍ ഇടിച്ച് തീ ഗോളമായി ഒരാള്‍ മരിച്ചു

ഈ പാളത്തിലൂടെ വന്ന ഗുഡ്സ് വാഹനം കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ കാറിന് തീപിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്

after breaking the railway gate car hits goods train one killed in Hathras
Author
Hathras, First Published Jan 1, 2022, 12:58 PM IST

റെയില്‍വേ ഗേറ്റ് തകര്‍ത്തെത്തിയ ആഡംബര കാര്‍ ട്രെയിനിടിച്ച് (Train Accident) തീ പിടിച്ച് ഒരാള്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ ഹത്രാസ് മഥുര ബറേലി റെയില്‍വേ പാതയില്‍ ഹത്രാസിനടുത്ത് (Hathras) വച്ച് പുതുവര്‍ഷ തലേന്നാണ് അപകടമുണ്ടായത്. നാലുപേരായിരുന്നു ആഡംബര കാറിലുണ്ടായിരുന്നത്. അടച്ചിട്ടിരുന്ന റെയില്‍വേ ഗേറ്റ് തകര്‍ത്താണ് കാറ് പാളത്തിലേക്ക് കയറിയത്.

ഇതേസമയം ഈ പാളത്തിലൂടെ വന്ന ഗുഡ്സ് (Goods Train Collided) വാഹനം കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ കാറിന് തീപിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് രണ്ട് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ കാറിന് തീപിടിച്ചതോടെ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് എത്തിയാണ് കാര്‍ അപകടസ്ഥലത്ത് നിന്ന് മാറ്റിയത്. അപകടത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഓടുന്ന ട്രെയിനിന് സമീപം സെല്‍ഫിയെടുക്കാന്‍ ശ്രമം; ട്രെയിന്‍ തട്ടി സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം
റെയില്‍വേ ട്രാക്കില്‍  സെല്‍ഫിയെടുക്കുന്നതിനിടെ  രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഉത്തരാഖണ്ഡിലെ ദുദ്രാപുരിലാണ്  ദാരുണ സംഭവം. റെയില്‍വേ ക്രോസിങ്ങില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ട്രെയിന്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയാിരുന്നു. ലോകേഷ് ലോനി ), മനീഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും തല്‍ക്ഷണം മരിച്ചു. അല്‍മോറയില്‍ നിന്ന് രുദ്രാപുരില്‍ താമസിക്കുന്ന പൊലീസുകാരിയായ സഹോദരി ലക്ഷ്മിയെ കാണാനാണ് ലോകേഷും സുഹൃത്തും എത്തിയത്.

ഇയര്‍ഫോണില്‍ പാട്ട് കേട്ട് റെയില്‍പാളത്തില്‍ മകന്‍, രക്ഷിക്കാന്‍ അച്ഛന്‍; ഇരുവരും ട്രെയിന്‍ തട്ടി മരിച്ചു
മകനെ രക്ഷിക്കുന്നതിനിടെ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു. ചന്തിരൂര്‍ പുളിത്തറ വീട്ടില്‍ പുരുഷോത്തമന്‍ (69), മകന്‍ നിധീഷ്(28) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടം ഉണ്ടായത്. ചന്തിരൂര്‍ റെയില്‍വെ ലെവല്‍ കോസിന് സമീപം ഇന്ന് രാവിലെ ഒന്‍പതിനായിരുന്നു അപകടം. റെയില്‍വെ പാളത്തിലൂടെ ഇയര്‍ ഫോണില്‍ പാട്ട് കേട്ടുകൊണ്ട് പോകുമ്പോഴാണ് ട്രെയിനെത്തിയത്. മകന രക്ഷിക്കാന്‍ അച്ഛന്‍ ശ്രമിച്ചെങ്കിലും ഇരുവരും ട്രെയിന്‍ തട്ടി മരിച്ചു. 

ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവം; തമ്മിലടിച്ച് തമിഴ്നാട് വനം വകുപ്പും റെയിൽവേയും
വാളയാറിൽ ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവത്തില്‍ തമിഴ്നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം. സംഭവവുമായി ബന്ധപ്പെട്ട് 2 ലോക്കോ പൈലറ്റുമാരെ തമിഴ്‌നാട് വനം വകുപ്പ് തടഞ്ഞു വച്ചു. ഇതിന് പിന്നാലെ വിവരങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ചു ആർ.പി.എഫും തടഞ്ഞു വച്ചു.

Follow Us:
Download App:
  • android
  • ios