ജയലളിത അഴിമതിക്കാരിയെന്ന് അണ്ണാമലൈ ആക്ഷേപിച്ചതിന് പിന്നാലെ, ഇരുപാർട്ടികളും തമ്മിലുള്ള  ബന്ധം വഷളായിരുന്നു

ചെന്നൈ:ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ജന്മദിനത്തിൽ സമൂഹവിവാഹം സംഘടിപ്പിച്ചതിന് എഐഎഡിഎംകെ ഭാരവാഹിയെ പുറത്താക്കി എടപ്പാടി പളനിസാമി. വിഴുപ്പുറം ജില്ലാ സെക്രട്ടറി മുരളിയെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കെ അണ്ണാമലൈയുടെ 39ആം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു 39 യുവതി-യുവാക്കളുടെ വിവാഹം സംഘടിപ്പിച്ചത്.

അണ്ണാമലൈയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ബിജെപിക്കാരനായ മകൻ ആണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് മുരളി വിശദീകരിച്ചെങ്കിലും എടപ്പാടി വഴങ്ങിയില്ല . ജയലളിത അഴിമതിക്കാരിയെന്ന് അണ്ണാമലൈ ആക്ഷേപിച്ചതിന് പിന്നാലെ, ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സഖ്യം തുടരണോയെന്ന് ഉചിതമായ സമയത്ത്
തീരുമാനിക്കുമെന്നാണ് എഐഎഡിഎംകെ നേതൃയോഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

'ചെങ്കോലിന്' പിന്നാലെ ജല്ലിക്കെട്ടും; അടുത്ത ജല്ലിക്കെട്ടിന് പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കുമെന്ന് അണ്ണാമലൈ

ഡിഎംകെ നേതാക്കളുടെ ഉത്തരേന്ത്യൻവിരുദ്ധ പ്രസ്താവനകൾക്ക് സ്റ്റാലിൻ മാപ്പ് പറയുമോ?സമൂഹമാധ്യമങ്ങളില്‍ പോര് രൂക്ഷം