Asianet News MalayalamAsianet News Malayalam

ജയലളിതയ്ക്ക് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നൽകിയ ചികിത്സയിൽ പിഴവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

സംഘം പരിശോധന റിപ്പോർട്ട് ജയലളിതയുടെ മരണത്തെകുറിച്ച് അന്വേഷിക്കുന്ന അറുമുഖസ്വാമി കമ്മീഷന് കൈമാറി. അടുത്തയാഴ്ചയാണ് അറുമുഖസ്വാമി കമ്മീഷന്‍ അന്വേഷണ റിപ്പോർട്ട് തമിഴ്നാട് സർക്കാറിന് സമർപ്പിക്കുക.

AIIMS Team submits report on the treatment provided to Jayalalitha in appolo hospital
Author
Chennai, First Published Aug 20, 2022, 9:23 PM IST

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ചികിത്സ നല്‍കുന്നതില്‍ ചെന്നൈ അപ്പോളോ ആശുപത്രിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് എയിംസ് റിപ്പോർട്ട്. കഴിഞ്ഞ വർഷം സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച എയിംസിലെ ഏഴ് ഡോക്ടർമാരടങ്ങുന്ന മെഡിക്കല്‍ ബോർഡാണ് പരിശോധനയ്ക്ക് ശേഷം നിഗമനത്തിലേക്ക് എത്തിയത്. 

സംഘം പരിശോധന റിപ്പോർട്ട് ജയലളിതയുടെ മരണത്തെകുറിച്ച് അന്വേഷിക്കുന്ന അറുമുഖസ്വാമി കമ്മീഷന് കൈമാറി. അടുത്തയാഴ്ചയാണ് അറുമുഖസ്വാമി കമ്മീഷന്‍ അന്വേഷണ റിപ്പോർട്ട് തമിഴ്നാട് സർക്കാറിന് സമർപ്പിക്കുക. അപ്പോളോ ആശുപത്രി അധികൃതരുടെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി അറുമുഖ സ്വാമി കമ്മീഷനെ സഹായിക്കുന്നതിനായി മെഡിക്കല്‍ ബോ‍ർഡ് രൂപീകരിക്കാന്‍ നിർദേശം നല്‍കിയത്. ചികിത്സ നല്‍കുന്നതില്‍ പിഴവ് സംഭവിച്ചു എന്നായിരുന്നു നേരത്തെ ഉയർന്ന ആരോപണം. 

പൊള്ളാച്ചിയിൽ നോട്ടിരട്ടിപ്പിൻ്റെ പേരിൽ വ്യാപാരിയെ കബളിപ്പിച്ച മലയാളി അറസ്റ്റിൽ

പൊള്ളാച്ചി: തമിഴ്നാട് പൊള്ളാച്ചിയിൽ നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യവസായിയെകബളിപ്പിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. പാലക്കാട് മേനമ്പാറ സ്വദേശി ഷൺമുഖമാണ്പിടിയിലായത്.

പൊള്ളാച്ചിയ്ക്കടുത്ത ഒടിയകുളത്ത് സൂപ്പർമാർക്കറ്റ് നടത്തുന്ന രാജേന്ദ്രനാണ് കബളിപ്പിക്കപ്പെട്ടത്. പണംനൽകിയാൽ ഇരട്ടിയായി തിരിച്ചു നൽകാമെന്നു പറഞ്ഞാണ് ഷൺമുഖം ഇയാളെ ബന്ധപ്പെടുന്നത്. പൊള്ളാച്ചി മുല്ലുപടി റെയിൽവെ സ്റ്റേഷനുസമീപം വച്ച് രാജേന്ദ്രൻ 25000 രൂപ ഷൺമുഖത്തിനു നൽകി. ഇയാൾ ഇത്,  50,000 രൂപയുടെ കള്ളപ്പണമായി തിരികെ നൽകി വിശ്വാസം സമ്പാദിച്ചു. തുടർന്ന് രാജേന്ദ്രനെ വീണ്ടും ഫോണിൽ വിളിച്ച്, അഞ്ചു ലക്ഷം തന്നാൽ പത്തുലക്ഷമായി തിരിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി. പഴയ സ്ഥലത്തുതന്നെ എത്തി രാജേന്ദ്രൻ 5 ലക്ഷംകൈമാറി. ബന്ധു ബാലകൃഷ്ണമൂർത്തിയും സുഹൃത്ത് സതീഷ് കുമാറും രാജേന്ദ്രന് ഒപ്പമുണ്ടായിരുന്നു. 

അഞ്ചുലക്ഷം വാങ്ങിയ ശേഷം പത്ത് ലക്ഷം രൂപയുണ്ടെന്ന് വിശ്വസിപ്പിച്ച് വലിയൊരു പാക്കറ്റ് തിരികെ നൽകി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ  എത്താൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി പാക്കറ്റ് തുറന്ന് പണം എണ്ണിനോക്കാൻ അനുവദിച്ചില്ല. വീട്ടിലെത്തി പാക്കറ്റ് പൊട്ടിച്ചപ്പോൾ കണ്ടത്  നോട്ടിന്റെ വലുപ്പത്തിൽ മുറിച്ചകടലാസുകെട്ടുകൾ. ചതി മനസിലായപ്പോൾ ഷൺമുഖത്തെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്നാണ് രാജേന്ദ്രൻ കിനാത്തുകടവ് പൊലീസിന് പരാതി നൽകിയത്. 

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയഅന്വേഷണത്തിലാണ് കോയമ്പത്തൂരിൽ നിന്ന് പ്രതി പിടിയിലാവുകയായിരുന്നു. പ്രതിയിൽ നിന്ന് തട്ടിപ്പ് നടത്തി സമ്പാദിച്ചതെന്ന് കരുതുന്ന അഞ്ച് ലക്ഷം രൂപയും കണ്ടെടുത്തു. കൂടുതൽ പേരെ ഇയാൾ കബളിപ്പിച്ചതായി സൂചനയുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു

Follow Us:
Download App:
  • android
  • ios