അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. 20 മിനിട്ട് ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

അബുദാബി: അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്നു. അബുദാബിയിൽ നിന്ന് മംഗളൂരുവിലേക്ക് വന്ന എയർഇന്ത്യ എക്സ്പ്രസ് ഐഎക്സ് 816 വിമാനമാണ് ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്നത്. വിമാനത്തിന് ഉള്ളിൽ നിന്ന് യാത്രക്കാരൻ ഈ ദൃശ്യം പകർത്തിയിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. 20 മിനിട്ട് ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.