കോഴിക്കോട്: ജെഎന്‍യു ക്യാമ്പസിലുണ്ടായ അക്രമത്തെക്കുറിച്ച് കാടത്തം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. ഇങ്ങനെ മുഖംമൂടിയിട്ട് ഹോസ്റ്റലുകളില്‍ കയറി ആക്രമിക്കാന്‍ ഇവര്‍ക്കു നാണമില്ലേ. തന്‍റേടമുള്ള സംഘടനയാണെങ്കിൽ മുഖം മൂടിയില്ലാതെ നേരിട്ട് വരണം. അക്രമത്തില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സഹായം ആവശ്യമുണ്ടോ എന്ന് പരിശോധിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു. 

ജെഎന്‍യുവിലെ അക്രമത്തിന് പിന്നില്‍ സംഘപരിവാര്‍ ശക്തികളാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അക്രമം സംഘടതിമാണ്. ഇതിനെ ചെറുക്കേണ്ടതുണ്ട്. ഇന്ത്യ വീണ്ടും  സ്വാതന്ത്ര്യ സമരത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Read Also: കലാലയങ്ങളെ കലാപശാലകളാക്കാന്‍ ശ്രമം; ക്യാമ്പസുകളിൽ ആക്രമണം നടത്തുന്നത് മാർക്സിസ്റ്റുകളാണെന്നും വി മുരളീധരന്‍