കമൽഹാസന്റെ പാർട്ടിയുമായി സഖ്യം; പ്രതികരണവുമായി ഉദയനിധി സ്റ്റാലിൻ
കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് കമൽ ഇന്നലെ പറഞ്ഞിരുന്നു. മക്കൾ നീതി മയ്യം യോഗത്തിലായിരുന്നു പ്രഖ്യാപനം. കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് കിട്ടുന്നത്. അതിനാൽ കോയമ്പത്തൂരിൽ മത്സരിക്കുമെന്നും കമൽഹാസൻ പറഞ്ഞു.

ചെന്നൈ: കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യവുമായുള്ള സഖ്യത്തെ കുറിച്ച് പ്രതികരണവുമായി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. ഡിഎംകെ തീരുമാനം തെരഞ്ഞെടുപ്പു സമയത്തു പ്രഖ്യാപിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് കമൽ ഇന്നലെ പറഞ്ഞിരുന്നു. മക്കൾ നീതി മയ്യം യോഗത്തിലായിരുന്നു പ്രഖ്യാപനം. കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് കിട്ടുന്നത്. അതിനാൽ കോയമ്പത്തൂരിൽ മത്സരിക്കുമെന്നും കമൽഹാസൻ പറഞ്ഞു.
വര്‍ഗ്ഗീയത, അഴിമതി, വഞ്ചന...മോദി സര്‍ക്കാരിന്‍റെ സവിശേഷതകള്‍; രൂക്ഷ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
നേരത്തെ, സനാതന ധർമ വിവാദത്തിൽ ഉദയനിധിക്ക് പരോക്ഷ പിന്തുണയുമായി കമൽഹാസൻ രംഗത്തെത്തിയിരുന്നു. സ്വന്തം അഭിപ്രായം പറയാൻ ഉദയനിധിക്ക് അവകാശമുണ്ടെന്നായിരുന്നു കമൽഹാസൻ പറഞ്ഞത്. വിയോജിക്കുന്നെങ്കിൽ സനാതനത്തിന്റെ ഗുണം ഉയർത്തി സംവാദമാകണം. ഭീഷണിപ്പെടുത്തുകയോ വാക്കുകൾ വളച്ചൊടിക്കുകയോ അല്ല വേണ്ടത്. ശരിയായ ചോദ്യങ്ങൾ സുപ്രധാന ഉത്തരങ്ങൾക്ക് വഴി തുറന്നതാണ് ചരിത്രം. പാരമ്പര്യങ്ങളെ കുറിച്ച് ക്രിയാത്മകമായ ചർച്ചകൾ അനിവാര്യമാണെന്നും കമൽഹാസൻ പറഞ്ഞു.
മരണാനന്തരം അവയവദാനം ചെയുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ, തീരുമാനവുമായി തമിഴ്നാട്
https://www.youtube.com/watch?v=Ko18SgceYX8