Asianet News MalayalamAsianet News Malayalam

'സര്‍ക്കാരില്‍ ചേരാനുള്ള തീരുമാനം മികച്ചത്', ഫട്‍നാവിസിന് അഭിനന്ദനവുമായി അമിത് ഷാ

രണ്ടര വർഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസർക്കാറിനാണ് ഇന്നലെ കര്‍ട്ടന്‍ വീണത്. ഉദ്ദവിന്‍റെ എതിരാളിയായ ഷിന്‍ഡേയെ മുഖ്യമന്ത്രി പദവിലേത്തിച്ചാണ് ബിജെപി തിരിച്ചടിക്കുന്നത്.

Amit Shah congratulated devendra fadnavis
Author
Mumbai, First Published Jun 30, 2022, 7:33 PM IST

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ഭാഗമാകുന്ന ദേവേന്ദ്ര ഫട്‍നാവിസിന് അഭിനന്ദനവുമായി അമിത് ഷാ. സർക്കാരിൽ ചേരാനുള്ള തീരുമാനം മികച്ചതെന്ന് അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയോടുള്ള സേവന സന്നദ്ധതയും വിധേയത്വവും വ്യക്തമാക്കുന്ന തീരുമാനമാണിതെന്നും അമിത് ഷാ പറഞ്ഞു. ഫട്നാവിസിനോട് ഉപമുഖ്യമന്ത്രിയാവണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്നായിരുന്നു ഫട്‍നാവിസിന്‍റെ ആദ്യ പ്രതികരണം. എന്നാല്‍ ഫട്നാവിസ് ഉപമുഖ്യമന്ത്രിയാവണമെന്ന് ബിജെപി നേതൃത്വം വീണ്ടും ആവശ്യപ്പെട്ടു. ഫട്നാവിസ് സര്‍ക്കാരിന്‍റെ ഭാഗമാകുമെന്ന് ജെ പി നദ്ദ അറിയിച്ചു.  

രണ്ടര വർഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസർക്കാറിനാണ് ഇന്നലെ കര്‍ട്ടന്‍ വീണത്. ഉദ്ദവിന്‍റെ എതിരാളിയായ ഷിന്‍ഡേയെ മുഖ്യമന്ത്രി പദവിലേത്തിച്ചാണ് ബിജെപി തിരിച്ചടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നദ്ദയുടേയും പിന്തുണയുള്ള സർക്കാരാണ് അധികാരത്തിൽ വരുന്നതെന്ന് ഏകനാഥ്‌ ഷിൻഡേ പറഞ്ഞു. മഹാരാഷ്ട്രയെ വികസനത്തിലേക്ക് നയിക്കുമെന്നും ഷിൻഡേ പറഞ്ഞു.1980 ൽ ശിവസേനയിൽ പ്രവർത്തനം തുടങ്ങിയ ഏകനാഥ്‌ ഷിൻഡേ 2004 മുതൽ തുടർച്ചയായി നാല് തവണ എംഎൽഎയായി. ഉദ്ദവ് സർക്കാരിന്‍റെ നഗര വികസന മന്ത്രി ആയിരുന്നു ഏകനാഥ്‌ ഷിൻഡേ. ഉദ്ദവ് സർക്കാരിനെ വീഴ്ത്താൻ നേതൃത്വം നൽകിയ ഷിൻഡേ തന്നെ ഇപ്പോള്‍ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ്.

Follow Us:
Download App:
  • android
  • ios