Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണവുമായി അരവിന്ദ് കെജ്രിവാൾ

''കോൺ​ഗ്രസ്-ബിജെപി സഖ്യത്തിനെതിരെ ദില്ലിയിൽ പോരാടാൻ ആം ആദ്മി തയ്യാറാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങൾ പരാജയപ്പെടുത്തും.'' കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. 

aravind kejriwal accuses there is an unholy relationship with congress and bjp
Author
New Delhi, First Published Mar 5, 2019, 5:13 PM IST

ദില്ലി: ആം ആദ്മി പാർട്ടിയുമായി സഖ്യത്തിനില്ലെന്ന ദില്ലി കോൺ​ഗ്രസ് ഘടകത്തിന്റെ തീരുമാനത്തിന് പിന്നാലെ ​ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്നാണ് കെജ്രിവാളിന്റെ ആരോപണം. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചു. ദില്ലിയിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് കോൺ​ഗ്രസ് അറിയിച്ചിരുന്നു. 

ദില്ലി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് ആംആദ്മിയുമായി സഖ്യത്തിനില്ലെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. ''മോദി- അമിത്ഷാ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താനാണ് രാജ്യം മുഴുവൻ ആ​ഗ്രഹിക്കുന്നത്. എന്നാൽ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോൺ​ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ബിജെപിയുമായുള്ള രഹസ്യധാരണയിൻ മേലാണ് കോൺ​ഗ്രസ് പ്രവർത്തിക്കുന്നതെന്ന് ഊഹാപോഹങ്ങളുണ്ട്. കോൺ​ഗ്രസ്-ബിജെപി സഖ്യത്തിനെതിരെ  പോരാടാൻ ആം ആദ്മി തയ്യാറാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങൾ പരാജയപ്പെടുത്തും.'' കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുന്ന ഏഴ് സ്ഥാനാർത്ഥികളുടെ പട്ടിക നേരത്തെ തന്നെ ആംആദ്മി പ്രഖ്യാപിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios