Asianet News MalayalamAsianet News Malayalam

'രാമക്ഷേത്രത്തെ എതിർക്കുന്നതിനാണ് കോണ്‍ഗ്രസ് സമരം'; അമിത് ഷായുടെ ആരോപണത്തിന് തിരിച്ചടിച്ച് കോണ്‍ഗ്രസ്

"രോഗതുരമായ ഒരു മനസ്സിന് മാത്രമേ ഇത്തരം വ്യാജ വാദങ്ങൾ ഉന്നയിക്കാൻ കഴിയൂ. പ്രതിഷേധം എത്തേണ്ടയിടത്ത് എത്തിയെന്നാണ് ഇത് തെളിയിക്കുന്നത്" കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു. 

Argument of a sick mind clearly stir has hit home Jairam ramesh on Home minister appeasement jibe
Author
New Delhi, First Published Aug 6, 2022, 8:39 AM IST

ദില്ലി: രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം രാമക്ഷേത്ര സ്ഥാപക ദിനവുമായി ബന്ധിപ്പിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദത്തിനെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ്. ഷായുടെ പ്രതികരണം വിലക്കയറ്റത്തിനെതിരായ ജനാധിപത്യ  പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനും ധ്രുവീകരണത്തിനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസ്  കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.

"രോഗതുരമായ ഒരു മനസ്സിന് മാത്രമേ ഇത്തരം വ്യാജ വാദങ്ങൾ ഉന്നയിക്കാൻ കഴിയൂ. പ്രതിഷേധം എത്തേണ്ടയിടത്ത് എത്തിയെന്നാണ് ഇത് തെളിയിക്കുന്നത്" കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ച ഷാ, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധത്തെ 2020ല്‍ ഇതേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര ശിലാസ്ഥാപനം നടത്തിയതിന്‍റെ എതിർപ്പ് അറിയിക്കാനുള്ള നീക്കമാണ് എന്നാണ് പ്രതികരിച്ചത്.

അതേ സമയം അമിത് ഷായുടെ വാദം തള്ളിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.  രാജ്യത്തുടനീളമുള്ള പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും മേൽ വരുന്ന വിലക്കയറ്റത്തിന്റെ ഭാരത്തിനെതിരെ പോരാടുന്നത് ശ്രീരാമൻ കാണിച്ചുതന്ന പാതയാണെന്ന് പറഞ്ഞു.

'എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു, അന്വേഷണ ഏജൻസികളിലൂടെ സമ്മർദ്ദത്തിലാക്കുന്നു, കേസില്‍ കുടുക്കി ജയിലിലിടുന്നു '

വിലക്കയറ്റത്തിലൂടെ ദുർബ്ബലരെ വേദനിപ്പിക്കുന്നവൻ ശ്രീരാമനെ ആക്രമിക്കുന്നു. വിലക്കയറ്റത്തിനെതിരെ സമരം ചെയ്യുന്നവരെ തെറ്റായി ചിത്രീകരിക്കുന്നവൻ ശ്രീരാമനെയും ഇന്ത്യയിലെ ജനങ്ങളെയും അപമാനിക്കുന്നു, ആരെയും പേരെടുത്ത് പറയാതെ അവർ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

ക്ഷേത്രത്തിന്റെ നിർമ്മാണം ഇപ്പോൾ ദ്രുതഗതിയിലാണെന്നും ക്ഷേത്ര നിർമ്മാണത്തോടുള്ള എതിർപ്പ് കോൺഗ്രസ് അറിയിക്കുകയാണെന്നും ഷാ പറഞ്ഞിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേതാക്കൾക്കെതിരായ നടപടികളും വിലക്കയറ്റവും ഒഴികഴിവുകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ കറുത്ത വസ്ത്രം ധരിച്ച് കോൺഗ്രസ് നേതാക്കൾ വെള്ളിയാഴ്ച തെരുവിലിറങ്ങിയിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ നേതാക്കള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി.

വിലക്കയറ്റം, അവശ്യവസ്തുക്കളുടെ ജിഎസ്ടി വർധന, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ പാർട്ടി രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാർ പാർലമെന്‍റിലേക്ക് സമുച്ചയത്തിൽ പ്രതിഷേധ പ്രകടനം നടത്തി, തുടർന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. തുടര്‍ന്ന് നേരിയ സംഘര്‍ഷം ഉണ്ടാകുകയും നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു. 

ജനാധിപത്യത്തിന്‍റെ അന്ത്യമാണ് രാജ്യത്ത് കാണുന്നത്: രാഹുല്‍ ഗാന്ധി

Latest Videos
Follow Us:
Download App:
  • android
  • ios