യോഗത്തില്‍ ഇന്ന് കരസേന മേധാവി എംഎം നരവനെ കൂടി പങ്കെടുക്കും. നിലവിലെ സുരക്ഷ ക്രമീകരണങ്ങള്‍, മുന്നൊരുക്കങ്ങള്‍ അടക്കമുള്ളവയിലാണ് വിശദമായ കൂടിയാലോചനകള്‍ നടക്കുക.
ദില്ലി: അതിര്‍ത്തി സുരക്ഷാ വിലയിരുത്തലിനുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ കരസേന മേധാവി എംഎം നരവനെ (MM Naravane) ഇന്ന് ലക്നൗവില്‍ എത്തും. മൂന്ന് ദിവസത്തെ യോഗത്തില്‍ കരസേനയിലെയും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഇന്ത്യ -ചൈന ( India china) അതിര്‍ത്തിയിലേയും ഇന്ത്യാ- പാകിസ്ഥാൻ അതിർത്തിയിലേയും സുരക്ഷാ വിലയിരുത്തല്‍ ചർച്ച ചെയ്യാനായാണ് ( India -pakistan border) ലകനൗവില്‍ യോഗം ചേരുന്നത്. ഇന്നലെ തുടങ്ങിയ യോഗത്തില്‍ കരസേനയിലെയും വ്യോമസേനയിലും ഉന്നത ഉദ്യോസ്ഥരാണ് പങ്കെടുക്കുന്നത്. യോഗത്തില്‍ ഇന്ന് കരസേന മേധാവി എംഎം നരവനെ കൂടി പങ്കെടുക്കും. നിലവിലെ സുരക്ഷ ക്രമീകരണങ്ങള്‍, മുന്നൊരുക്കങ്ങള്‍ അടക്കമുള്ളവയിലാണ് വിശദമായ കൂടിയാലോചനകള്‍ നടക്കുക.
Chinese Boeing 737: ചൈനീസ് ബോയിംഗ് 737 ആകാശത്ത് വച്ച് തന്നെ തകര്‍ന്നിരുന്നോ, ദൂരൂഹത വര്‍ദ്ധിക്കുന്നു
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കഴിഞ്ഞ ദിവസം ഇന്ത്യയില്‍ സന്ദർശനം നടത്തിയിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ദോവല്‍ അടക്കമുള്ളവരുമായി നയതന്ത്രതല ചർച്ചയും ചൈനീസ് വിദേശകാര്യമന്ത്രി നടത്തി. എന്നാല്‍ ഇതിന് ശേഷവും അതിർത്തിയിലെ സാഹചര്യത്തിന് മാറ്റം വന്നിട്ടില്ല. ചൈന പൂര്‍ണ്ണ സൈനീക പിന്‍മാറ്റം നടത്തണമെന്നാണ് നയതന്ത്രതല ചർച്ചയില്‍ ഇന്ത്യ സ്വീകരിച്ച നിലപാട്. യുക്രൈൻ റഷ്യ യുദ്ധ സാഹചര്യത്തില്‍ ഇന്ത്യ അതിര്‍ത്തിയിലെ ജാഗ്രത നേരത്തെ തന്നെ വർധിപ്പിച്ചിട്ടുണ്ട്. ചൈനയിലെ അതിര്‍ത്തിയില്‍ വേനല്‍ക്കാല പരിശീലനം നടക്കുന്നതിനാലും നിരീക്ഷണം ശക്തമാണ്. പരിശീലന ഘട്ടത്തിലാണ് ചൈനയുടെ ഭാഗത്ത് നിന്ന് പലപ്പോഴും കയ്യേറ്റ ശ്രമം ഉണ്ടായിട്ടുള്ളത് എന്നതാണ് ഇന്ത്യ ജാഗ്രത കൂട്ടാൻ കാരണം.
Sri lanka crisis : കൈവിടരുത്, ഇനിയും സഹായിക്കണം; ഇന്ത്യയോട് അഭ്യര്‍ഥനയുമായി ശ്രീലങ്ക
I
