എളമരം കരീം എംപി അടക്കമുള്ളവർ ബിശാല്‍ഘഢില്‍ സന്ദർശനം നടത്തുമ്പോൾ ഒരു കൂട്ടം ആളുകൾ മുദ്രവാക്യം മുഴക്കി അടുക്കുകയായിരുന്നു

ദില്ലി : ത്രിപുരയിലെ സംഘ‍ർഷമേഖലകള്‍ സന്ദർശിച്ച സിപിഎം നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് നേരെ മുദ്രാവാക്യം വിളികളുമായി ആൾക്കൂട്ടം. എളമരം കരീം എംപി അടക്കമുള്ളവർ ബിശാല്‍ഘഢില്‍ സന്ദർശനം നടത്തുമ്പോൾ ഒരു കൂട്ടം ആളുകൾ മുദ്രവാക്യം മുഴക്കി അടുക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്രചൗധരിയും കോണ്‍ഗ്രസ് നേതാവ് അജോയ്‍കുമാറും സംഘ‍ത്തില്‍ ഉണ്ടായിരുന്നു. ബിജെപി പ്രവർത്തകരാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് സിപിഎം ആരോപിച്ചു. വാഹനങ്ങള്‍ക്ക് കേടുവരുത്തിയതായും സിപിഎം പരാതിപ്പെട്ടു. ഒടുവിൽ പൊലീസ് ഇടപെട്ടാണ് എളമരത്തെയും സംഘത്തെയും സ്ഥലത്തുനിന്ന് രക്ഷിച്ചത്. 

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു

YouTube video player