ഹിന്ദി പഴമൊഴികളുമായി ഓസ്‍ട്രേലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍, അഭിനന്ദിച്ച് പ്രധാനമന്ത്രി
ഉദ്യോഗസ്ഥര്‍ ഹിന്ദിയിലുള്ള പഴമൊഴികള്‍ പറയുന്ന വീഡിയോ ക്ലിപ്പാണ് ഫിലിപ്പ് ഗ്രീന്‍ പങ്കുവെച്ചത്.
ന്യൂഡല്‍ഹി: രാജ്യത്തെ ഹിന്ദി ദിവസ് ആഘോഷങ്ങളില്‍ പങ്കാളികളായി ഓസ്‍ട്രേലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍. ന്യൂഡല്‍ഹിയിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പ് ഗ്രീനും ഓസ്ട്രേലിയന്‍ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരുമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഹിന്ദി ദിവസം ആചരിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചത്. ഉദ്യോഗസ്ഥര്‍ ഹിന്ദിയിലുള്ള പഴമൊഴികള്‍ പറയുന്ന വീഡിയോ ക്ലിപ്പാണ് ഫിലിപ്പ് ഗ്രീന്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ ഓസ്‍ട്രേലിയന്‍ നയതന്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും എക്സില്‍ കുറിച്ചു. ഹിന്ദിയോടുള്ള ഓസ്‍ട്രേലിയന്‍ നയതന്ത്രജ്ഞരുടെ താത്പര്യം ഏറെ സന്തോഷം പകരുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദി ദിവസിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നിരുന്നു. "എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും ഹിന്ദി ദിവാസ് ആശംസകൾ. ദേശീയ ഐക്യത്തിന്റെയും സത്യസന്ധമായ ഉദ്ദേശത്തിന്റെയും ബന്ധം ഹിന്ദി ഭാഷ ശക്തിപ്പെടുത്തുന്നത് തുടരട്ടെയെന്ന് ഞാൻ ആശംസിക്കുന്നു" - അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...