ഉത്തര്‍പ്രദേശ് ജൗന്‍പുര്‍ ജില്ലാപഞ്ചായത്തിലേക്ക് വാര്‍ഡ് 26 ബക്ഷ ബ്ലോക്കില്‍ നിന്നാണ് ദിക്ഷ ജനവിധി തേടുന്നത്. 

ലഖ്‌നൗ: 2015ലെ സൗന്ദര്യമത്സരത്തിലെ റണ്ണറപ്പും മോഡലുമായ ദിക്ഷ സിങ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഉത്തര്‍പ്രദേശ് ജൗന്‍പുര്‍ ജില്ലാപഞ്ചായത്തിലേക്ക് വാര്‍ഡ് 26 ബക്ഷ ബ്ലോക്കില്‍ നിന്നാണ് ദിക്ഷ ജനവിധി തേടുന്നത്. ദിക്ഷയുടെ പിതാവ് മത്സരിക്കുന്ന സീറ്റായിരുന്നു ഇത്. എന്നാല്‍ വനിതാ സംവരണമായതിനാല്‍ ദിക്ഷക്ക് നറുക്ക് വീണു. ബിജെപിയുടെ രാം ചന്ദ്ര സിങ്ങിന്റെ മരുമകള്‍ ശാലിനി സിങ്ങാണ് ദിക്ഷയുടെ പ്രധാന എതിരാളി. ഏപ്രില്‍ 15നാണ് തെരഞ്ഞെടുപ്പ്.