അപകടത്തെത്തുടർന്ന് തിരക്കേറിയ കെആർ സർക്കിൾ ജങ്ഷനിൽ ​രൂക്ഷമായ ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടത്തിൽപ്പെട്ട ബസുകൾ ക്രെയിൻ ഉപയോ​ഗിച്ച് സ്ഥലത്തുനിന്ന് മാറ്റിയതോടെയാണ് ​​ഗതാ​ഗതക്കുരുക്ക് കുറഞ്ഞത്. ​

ബെം​ഗളൂരു: ബെം​ഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ(ബിഎംടിസി) ഇലക്ട്രിക് ബസ് മറ്റൊരു ഇലക്ട്രിക് ബസിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ഡ്രൈവർക്കും അഞ്ച് യാത്രക്കാർക്കും പരിക്കേറ്റു. ശനിയാഴ്ച രാവിലെ എട്ടരയോടെ ബെം​ഗളൂരു കെആർ സർക്കിൾ ട്രാഫിക് സി​ഗ്നലിന് സമീപമായിരുന്നു അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടാറ്റ സ്മാർട്ട് മൊബിലിറ്റി ഓപ്പറേറ്റ് ചെയ്യുന്ന ഇലക്ട്രിക് ബസാണ് സി​ഗ്നൽ കാത്തുകിടന്നിരുന്ന ഒഎച്ച്എം മൊബിലിറ്റിയുടെ വായു വജ്ര ബസിന് പിറകിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ടാറ്റ സ്മാർട്ട് മൊബിലിറ്റിയുടെ ബസിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ സെയ്ന്റ് മാർത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്നും ആരോ​ഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

അപകടത്തെത്തുടർന്ന് തിരക്കേറിയ കെആർ സർക്കിൾ ജങ്ഷനിൽ ​രൂക്ഷമായ ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെട്ടു. അപകടത്തിൽപ്പെട്ട ബസുകൾ ക്രെയിൻ ഉപയോ​ഗിച്ച് സ്ഥലത്തുനിന്ന് മാറ്റിയതോടെയാണ് ​​ഗതാ​ഗതക്കുരുക്ക് കുറഞ്ഞത്. ​ഗതാ​ഗത മന്ത്രി ബൈരാതി സുരേഷും ​ഗതാ​ഗത വകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥരും അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.

അപകടത്തിൽപ്പെട്ട രണ്ട് ഇലക്ട്രിക് ബസുകളും ബിഎംടിസിയ്ക്ക് കീഴിൽ കരാർ വ്യവസ്ഥയിൽ സർവീസ് നടത്തുന്ന സ്വകാര്യകമ്പനികളുടെ ബസുകളാണ്.