ഭണ്ഡാരയിലെ ജവഹർ നഗർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ ലോംഗ് ടേം പ്ലാനിംഗ്  വിഭാഗത്തിലാണ് സ്ഫോടനം ഉണ്ടായത്.

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ സൈന്യത്തിന്‍റെ ആയുധ നിർമാണശാലയിൽ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഏഴ് പേരുടെ നില അതീവ ഗുരുതരാണ്. അപകട കാരണത്തെകുറിച്ച് മഹാരാഷ്ട്ര സർക്കാർ അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ 10.30നാണ് സ്‌ഫോടനമുണ്ടായത്. ഭണ്ഡാരയിലെ ജവഹർ നഗർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ ലോംഗ് ടേം പ്ലാനിംഗ് വിഭാഗത്തിലാണ് സ്ഫോടനം ഉണ്ടായത്.

ആർഡിഎക്‌സ് ഉൽപാദനത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ സംസ്‌കരിക്കുന്ന ഫാക്ടറി സെക്ഷനിലാണ് സ്‌ഫോടനം നടന്നത്. സ്പോടന ശബ്‍ദം 5 കിലോമീറ്ററ‍് അകലെ വരെ കേട്ടു. പരിക്കേറ്റ എല്ലാവരുടെയും നില ഗുരുതരമാണ്. ഇവരെ നാഗ്പൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതിനിടെ സംഭത്തെകുറിച്ച് മഹാരാഷ്ട്ര സർക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ജനുവരിയിലും ഭണ്ഡാര ഓർഡനൻസ് ഫാക്ടറിയില്‍ സ്ഫോടനം നടന്നിരുന്നു. ഇതില്‍ ഒരാള്‍ മരിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന സ്ഫോടനത്തെകുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 

രാത്രി 10.30ന് കോഴിക്കോട് ബീച്ചിലിറങ്ങി, ഒരു മണിക്ക് തിരിച്ചെത്തിയപ്പോൾ കാറിനുള്ളിലെയെല്ലാം കള്ളൻ കൊണ്ടുപോയി

ദൂരെ ഒരു രാജ്യത്ത് നീണ്ട 10 വർഷങ്ങൾ; അച്ഛനെ ഒരുനോക്ക് കാണാൻ കൊതിച്ച കുരുന്നുകൾ, ദിനേശിന്‍റെ സഹനത്തിന്‍റെ കഥ

യുവ ഡോക്ടര്‍, കോളജ് അധ്യാപിക, ബാങ്ക് ഉദ്യോഗസ്ഥൻ; 'മാന്യന്മാരുടെ വേലത്തരം' എല്ലാം കയ്യോടെ പൊക്കി, വമ്പൻ പിഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം