Asianet News MalayalamAsianet News Malayalam

ഭാരത് ജോഡോ യാത്ര ചരിത്ര സംഭവമാകും, രാജ്യത്തെ പൊതുമനസ് രാഹുൽ ഗാന്ധിയുടെ സന്ദേശത്തോട് യോജിക്കുന്നു-എകെ ആന്‍റണി

സമ്പത്ത് മുഴുവൻ കോർപറേറ്റുകൾ കൊള്ള അടിക്കുകയാണ് . ഇതിനെല്ലാമെതിരെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എന്നും എ കെ ആന്‍റണി പറഞ്ഞു

Bharat Jodo Yatra will be a historic event, says ak antony
Author
First Published Sep 7, 2022, 11:50 AM IST

തിരുവനന്തപുരം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ചരിത്ര സംഭവം ആകുമെന്ന് മുതിർന്ന കോൺഗ്രസ് എ കെ ആന്‍റണി. യാത്ര ഉയർത്തുന്നത് ഐക്യത്തിന്‍റെ സന്ദേശം ആണ്.  രാജ്യത്തിന്‍റെ പൊതു മനസ് രാഹുൽ ഗാന്ധിയുടെ സന്ദേശത്തോട് യോജിക്കുന്നു. രാജ്യത്ത് അസമത്വം കൂടുന്നു. സമ്പത്ത് മുഴുവൻ കോർപറേറ്റുകൾ കൊള്ള അടിക്കുകയാണ് . ഇതിനെതിരെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എന്നും എ കെ ആന്‍റണി പറഞ്ഞു.

'വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണം'; നാടിനെ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് രാഹുൽ

വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി. എന്നാൽ നാടിനെ നഷ്ടപ്പെടാൻ താൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്നേഹം വെറുപ്പിനോട് പോരാടി ജയിക്കും. പ്രതീക്ഷ ഭയത്തെ കീഴടക്കുമെന്നും ഒരുമിച്ച് വെല്ലുവിളികളെ മറികടക്കാൻ ആകുമെന്നും രാഹുൽ ട്വിറ്ററില്‍ കുറിച്ചു. ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി ശ്രീപെരുന്പത്തൂരിലെ രാജീവ് ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തിയ ചിത്രം പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. കന്യാകുമാരി മുതൽ കാശ്മീർ വരെ 5 മാസം നീളുന്ന പദയാത്രയായാണ് ഭാരത് ജോഡോ സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ ശ്രീപെരുമ്പത്തൂരിലെത്തിയ രാജീവ്ഗാന്ധി ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിക്കും. ശേഷമാകും യാത്രയ്ക്ക് ഔദ്യോഗിക തുടക്കം.

ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധത്തിന് പദ്ധതിയിട്ട ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് തമിഴ്നാട്ടിൽ അറസ്റ്റിലായി. ദിണ്ടിഗൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അർജുൻ സമ്പത്തിനെ അറസ്റ്റ് ചെയ്തത്. ഭാരത് ജോഡോ യാത്ര ഉദ്ഘാടനം നടക്കാനിരിക്കുന്ന കന്യാകുമാരിക്ക് പോകാനായിരുന്നു പദ്ധതി. അർജുൻ സമ്പത്തിനെ തമിഴ്നാട് പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു.

 

 

വിമർശനമുന്നയിക്കുന്നവരെ ഉൾക്കൊള്ളാൻ ഗാന്ധികുടുംബം തയാറാകണം, തരൂർ മൽസരിച്ചാൽ മനസാക്ഷി വോട്ട്- കെ സുധാകരൻ

Follow Us:
Download App:
  • android
  • ios