ബിഹാറിലെ ജനങ്ങള്‍ എൻഡിഎ സര്‍ക്കാരിൽ വിശ്വാസം ഉയര്‍ത്തിപ്പിടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി
- Home
- News
- India News
- ബിഹാറിൽ വിജയിച്ചത് എംവൈ ഫോര്‍മുല, സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞുവെന്ന് മോദി; മഹാവിജയം ആഘോഷിച്ച് എൻഡിഎ
ബിഹാറിൽ വിജയിച്ചത് എംവൈ ഫോര്‍മുല, സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞുവെന്ന് മോദി; മഹാവിജയം ആഘോഷിച്ച് എൻഡിഎ

ബിഹാറിൽ എക്സിറ്റ് പോളുകളേക്കാള്‍ വലിയ വിജയവുമായി എന്‍ഡിഎ. മഹാസഖ്യം മഹാപതനത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച കൂടിയാണ് ബിഹാറിൽ. ശക്തിദുര്‍ഗങ്ങള്‍ പലതും ഇന്ത്യ സംഖ്യത്തിന് നഷ്ടമായപ്പോള്‍ കോണ്‍ഗ്രസിന് നാല് സീറ്റിൽ ഒതുങ്ങേണ്ടി വന്നു. സ്ത്രീകള്‍ കൂട്ടത്തോടെ നിതീഷിനെ തുണച്ചു. ബിജെപി ആസ്ഥാനത്ത് വൻ ആഘോഷമാണ് നടക്കുന്നത്. ബിഹാറിൽ വിജയിച്ചത് മഹിളാ-യൂത്ത് ഫോര്‍മുലയാണെന്നും യുവാക്കളും സ്ത്രീകളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞുവെന്നും മോദി വിജയാഘോഷ പരിപാടിക്കിടെ പറഞ്ഞു. സീറ്റ് നില: എൻഡിഎ 202, ഇന്ത്യ സഖ്യം 34 മറ്റുളളവ 7 എന്നിങ്ങനെയാണ്. ജെഎസ് പിക്ക് ഒരിടത്തും സാന്നിദ്ധ്യമറിയിക്കാൻ സാധിച്ചിട്ടില്ല.
Bihar Election Results 2025 |ബിഹാറിൽ വിജയിച്ചത് എംവൈ ഫോര്‍മുല, സ്ത്രീകളും യുവാക്കളും ജംഗിള്‍ രാജിനെ തള്ളികളഞ്ഞുവെന്ന് മോദി; മഹാവിജയം ആഘോഷിച്ച് എൻഡിഎ
Bihar Election Results 2025 |ബിഹാറിലെ എൻഡിഎയുടെ മഹാവിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും; 'വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയം'
ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. എൻഡിഎയുടെ സേവനത്തിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ
Bihar Election Results 2025 |ബിജപി ആസ്ഥാനത്ത് വൻ ആഘോഷം, നരേന്ദ്ര മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും
ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക് എത്തുമ്പോൾ ആഘോഷ തിമിർപ്പിലാണ് രാജ്യത്തെ ബിജെപി പ്രവർത്തകർ. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ബാൻഡ് മേളം ഉൾപ്പെടെയുള്ള വിജയാഘോഷമാണ് നടക്കുന്നത്.തേജസ്വി യാദവിനെ പരിഹസിച്ച് റാന്തൽ ഏന്തിയും പ്രവർത്തകർ എത്തി. രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യും,
Bihar Election Results 2025 |ബിഹാറിൽ എൻഡിഎയ്ക്ക് ‘മഹാ’വിജയം
ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക്. സമസ്ത മേഖലകളിലും കടന്നുകയറി വോട്ട് വിഹിതം ഉയർത്തിയാണ് ബീഹാറിൽ നീതീഷ് - മോദി സഖ്യം ആധികാരിക വിജയം നേടിയത്. ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക്. സമസ്ത മേഖലകളിലും കടന്നുകയറി വോട്ട് വിഹിതം ഉയർത്തിയാണ് ബിഹാറിൽ നിതീഷ് - മോദി സഖ്യം ആധികാരിക വിജയം നേടിയത്.
നിലവിലെ ലീഡ് നില
എന്‍ഡിഎ - 196
ഇന്ത്യ സഖ്യം - 41
ജെ.എസ്.പി - 0
മറ്റുള്ളവര്‍ - 6
Bihar Election Results 2025 |തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ്
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അടിപതറിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാക്കൾ. നിലവിലെ ട്രെൻഡ് മഹാസഖ്യത്തിന് നിരാശാജനകം എന്ന് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൻഡിഎ പണം വിതരണം ചെയ്തു. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം പാലിച്ചതും ഈ ഫലത്തിന് കാരണമെന്നാണ് വിമര്‍ശിനം.
Bihar Election Results 2025 |ചരിത്രവിജയത്തിലേക്ക് കുതിച്ച് എന്‍ഡിഎ
ബിഹാറില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് എന്‍ഡിഎ. ബിജെപി പട്ന ഓഫീസിൽ വൻ വിജയാഘോഷ മുന്നൊരുക്കങ്ങൾ തുടങ്ങി.
നിലവിലെ ലീഡ് നില
എന്‍ഡിഎ - 188
ഇന്ത്യ സഖ്യം - 51
ജെ.എസ്.പി - 0
മറ്റുള്ളവര്‍ - 4
Bihar Election Results 2025 |ബിഹാർ തൂക്കി എൻഡിഎ, ഡബില്‍ സെഞ്ച്വറി തികച്ചു
ബിഹാറില്‍ ഡബില്‍ സെഞ്ച്വറി തികച്ച് എൻഡിഎ. ലീഡ് നില 200 സീറ്റിലെത്തി.
നിലവിലെ ലീഡ് നില
എന്‍ഡിഎ - 200
ഇന്ത്യ സഖ്യം - 40
ജെ.എസ്.പി - 0
മറ്റുള്ളവര്‍ - 3
Bihar Election Results 2025 |ബിഹാറില്‍ നിതീഷ് കുമാര്‍ തുടരും
ബിഹാറില്‍ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎക്ക് വന്‍ മുന്നേറ്റമാണ്. നിതീഷ് കുമാര്‍ തുടരും എന്ന് തന്നെയാണ് ലീഡ് നിലയില്‍ പ്രതിഫലിക്കുന്നത്.
നിലവിലെ ലീഡ് നില
എന്‍ഡിഎ - 193
ഇന്ത്യ സഖ്യം - 47
ജെ.എസ്.പി - 0
മറ്റുള്ളവര്‍ - 3
Bihar Election Results 2025 |ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്ന് അനിൽ ആൻ്റണി
ബിഹാറില്‍ ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ എല്ലാം ബിജെപി ചരിത്രപരമായ നേട്ടം കൈവരിക്കുമെന്നും കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കുമെന്ന് അനിൽ ആൻ്റണി പ്രതികരിച്ചു.
Bihar Election Results 2025 |എൻഡിഎയ്ക്ക് 2020നേക്കാൾ മികച്ച മുന്നേറ്റം
വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എൻഡിഎയ്ക്ക് വൻ ഭൂരിപക്ഷം. 2020നേക്കാൾ മികച്ച മുന്നേറ്റമാണ് എന്‍ഡിഎക്ക് ലഭിക്കുന്നത്. ബിഹാറിൽ ജെഡിയു വലിയ ഒറ്റകക്ഷിയായി.
നിലവിലെ ലീഡ് നില
എന്‍ഡിഎ - 161
ഇന്ത്യ സഖ്യം - 68
ജെ.എസ്.പി - 3
മറ്റുള്ളവര്‍ - 11
Bihar Election Results 2025 |താമരപ്പാടമായി ബിഹാര്‍, ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി
ബിഹാറില്‍ വോട്ടെണ്ണര്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഭരണത്തുടര്‍ച്ച ഉറപ്പിക്കുകയാണ് എന്‍ഡിഎ. ഏറ്റവും വലിയ ഒറ്റകക്ഷിയായി തിളങ്ങുകയാണ് ബിജെപി. അതേസമയം, നൂറ് സീറ്റ് പോലും തുകയ്ക്കാനാവാതെ മഹാസഖ്യം തകര്‍ന്നടിഞ്ഞു.
നിലവിലെ ലീഡ് നില
എന്‍ഡിഎ - 153
ഇന്ത്യ സഖ്യം - 77
ജെഎസ്‍പി - 4
മറ്റുള്ളവര്‍ - 8
Bihar Election Results 2025 |വോട്ട് കൊള്ള ആരോപണമുന്നയിച്ച് കോൺഗ്രസ് നേതാവ്
ബിഹാർ വോട്ടെണ്ണൽ ദിവസം വോട്ട് കൊള്ള ആരോപണമുന്നയിച്ച് കോൺഗ്രസ് നേതാവ് മാണിക്യം ടാഗോർ. ഭൂരിഭാഗവും പ്രതിപക്ഷ വോട്ടർമാരായ 65 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ ഫലം എന്താകുമെന്ന് പ്രതീക്ഷിക്കാമെന്ന് വോട്ട് കൊള്ള ആരോപണമുന്നയിച്ച് മാണിക്യം ടാഗോർ പ്രതികരിച്ചു. മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ കളിസ്ഥലം പക്ഷം പിടിച്ചാൽ ജനാധിപത്യത്തിന് നിലനിൽക്കാൻ കഴിയില്ലെന്നും മാണിക്യം ടാഗോർ പറഞ്ഞു.
Bihar Election Results 2025 |എക്സിറ്റ് പോളുകളെക്കാൾ മികച്ചതായിരിക്കും എൻഡിഎയുടെ വിജയമെന്ന് വിജയ് കുമാർ സിൻഹ
പ്രതീക്ഷത് പോലെയാണ് ഫലങ്ങൾ വരുന്നതെന്ന് ലഖിസരായ് സ്ഥാനാർത്ഥിയും ഡെപ്യൂട്ടി സി എമ്മുമായ വിജയ് കുമാർ സിൻഹ. എക്സിറ്റ് പോളുകളെക്കാൾ മികച്ചത് ആയിരിക്കും എൻഡിഎയുടെ വിജയം. നിതീഷ് കുമാറിലും മോദിയിലും ബിഹാറിലെ ജനങ്ങൾ വിശ്വാസമർപ്പിച്ചു. അപ്പുവും പപ്പുവും ചിന്തിക്കാതെ ഭ്രാന്തമായ അന്തരീക്ഷം സൃഷ്ടിച്ചു. അതിനാൽ ജനങ്ങൾ അവരുടെ വാക്കുകൾ ഏറ്റെടുത്തില്ലെന്ന് വിജയ് കുമാർ സിൻഹ പ്രതികരിച്ചു.
Bihar Election Results 2025 |ആത്മവിശ്വാസത്തിൽ ബിജെപി ക്യാമ്പ്
ബിഹാറില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നതോടെ പൂർണ ആത്മവിശ്വാസത്തിലാമ് ബിജെപി ക്യാമ്പ്. ബിജെപി ദേശീയ ആസ്ഥാനത്ത് വൻ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. പതിവുപോലെ കൗണ്ടിംഗ് ഡേ സ്പെഷൽ പൂരിയും ജിലേബിയും തയാറാക്കുകയാണ്. വിജയിച്ചാൽ മോദി വൈകീട്ട് അഭിസംബോധന ചെയ്തു സംസാരിക്കും.
Bihar Election Results 2025 |കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്
ബിഹാറില്‍ വോട്ടെണ്ണര്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ കേവല ഭൂരിപക്ഷമായ 122 കടന്നു. ബിജെപി ക്യാമ്പ് വന്‍ ആത്മവിശ്വാസത്തിലാണ്. അതേസമയം, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.
Bihar Election Results 2025 |ബിഹാറില്‍ മാറിമറിഞ്ഞ് തെരഞ്ഞെടുപ്പ് ഫലം
വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂറിനോട് അടുക്കുമ്പോള്‍ ബിഹാറില്‍ മാറിമറിഞ്ഞ് തെരഞ്ഞെടുപ്പ് ഫലം. ഇന്ത്യാ സഖ്യവും എൻഡിഎ സംഖ്യവും ലീഡ് നിലയിൽ 91 സീറ്റുമായി ഒപ്പത്തിനൊപ്പമെത്തിയെങ്കിലും വീണ്ടും എന്‍ഡിഎ ലീഡ് തിരികെ പിടിച്ചു.
Bihar Election Results 2025 |ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിലേക്ക് കടക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം. ഇന്ത്യാ സഖ്യവും എൻഡിഎ സംഖ്യവും ലീഡ് നിലയിൽ 91 സീറ്റുമായി ഒപ്പത്തിനൊപ്പമെത്തി.
Bihar Election Results 2025 |വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങി
ബിഹാറില്‍ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. പോസ്റ്റല്‍ ബാലറ്റ് എണ്ണി കഴിഞ്ഞപ്പോള്‍ എന്‍ഡിഎ ആണ് ലീഡ് ചെയ്യുന്നത്.
Bihar Election Results 2025 |ആദ്യ ലീഡ് എന്‍ഡിഎക്ക്
ബിഹാറില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് എന്‍ഡിഎക്ക്. ബിഹാറിലെ സർക്കാർ ജീവനക്കാർ നിലവിലെ ഭരണകൂടത്തെത്തന്നെ പിന്തുണയ്ക്കുന്നുവെന്ന സൂചനയാണ് ഇതിൽനിന്ന് ലഭിക്കുന്നത്.
Bihar Election Results 2025 |ബിഹാറിൽ വോട്ടെണ്ണൽ തുടങ്ങി
രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയത്. ആദ്യ അരമണിക്കൂറിനുള്ളിൽ ഇവ എണ്ണിത്തീരും. ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ച്ച വെച്ച ബിഹാറിൽ ആര് വാഴും, ആര് വീഴുമെന്നതാണ് കാത്തിരിക്കുന്നത്. വളരെ ആത്മവിശ്വാസത്തോടെയാണ് ഇരുമുന്നണികളുടേയും പ്രതികരണം.