Asianet News MalayalamAsianet News Malayalam

Congress BJP : ഒഡിഷയില്‍ ബിജെഡി നേതാക്കള്‍ക്കെതിരെ മുട്ടയേറുമായി ബിജെപിയും കോണ്‍ഗ്രസും

ബുധനാഴ്ച പുരിയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വാഹന വ്യൂഹത്തിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞപ്പോള്‍ വ്യാഴാഴ്ച ബിജെഡി എംപി അപരാജിത സാരംഗിക്കെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞത്.
 

BJP and Congress join hands to throw eggs at BJD leaders in Odisha
Author
Bhubaneswar, First Published Nov 26, 2021, 6:03 PM IST

ഭുവനേശ്വര്‍: ഒഡിഷയില്‍ (Odisha) കോണ്‍ഗ്രസും ബിജെപിയും (Congress and BJP) സര്‍ക്കാറിനെതിരെയുള്ള സമരത്തിനിടെ മുട്ട എറിഞ്ഞു (Egg throw). ബുധനാഴ്ച പുരിയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ (Naveen patnaik)വാഹന വ്യൂഹത്തിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞപ്പോള്‍ വ്യാഴാഴ്ച ബിജെഡി എംപി (BJD MP) അപരാജിത സാരംഗിക്കെതിരെയാണ് (Aparajita sarangi) കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുട്ടയെറിഞ്ഞത്. ഞായറാഴ്ച കേന്ദ്രമന്ത്രി ബിശ്വേശര്‍ തുഡുവിന്റെ വാഹനവ്യൂഹത്തിന് നേരെ ബിജെഡി വിദ്യാര്‍ത്ഥി സംഘടനയായ ബിജു ഛത്ര ജനത ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മുട്ടയേറ് നടത്തിയിരുന്നു. കേന്ദ്രപദയിലായിരുന്നു വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിഷേധം. ഇതിന് മറുപടിയായാണ് ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ ചീമുട്ടയെറിഞ്ഞത്. തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിലാണ് ബിജെഡി എംപി അപരാജിത സാരംഗിക്കെതിരെ മുട്ടയേറും കരിങ്കൊടി വീശലുമുണ്ടായത്.

വാഹനത്തിന് നേരെ കല്ലേറുണ്ടായെന്നും എംപിയുടെ സഹായി ആരോപിച്ചു. കത്തിയടക്കമുള്ള ആയുധവുമേന്തിയാണ് പ്രതിഷേധക്കാര്‍ എത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ബാലസോറിലെ പുതിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനത്തിനും ബിജെഡി-ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടായിരുന്നു. പദ്ധതി കേന്ദ്ര സര്‍ക്കാറിന്റേതാണെന്ന ബിജെപി പ്രവര്‍ത്തകര്‍ അവകാശപ്പെട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റേതാണെന്ന് ബിജെഡി അവകാശപ്പെട്ടു. ചടങ്ങില്‍ നരേന്ദ്രമോദിയുടെയും നവീന്‍ പട്‌നായിക്കിന്റെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ബിജെപി എംപി പ്രതാപ് സാരംഗി, ബിജെഡി എംഎല്‍എ സ്വരൂപ് ദാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുദ്രാവാക്യം വിളി.
 

Follow Us:
Download App:
  • android
  • ios