Asianet News MalayalamAsianet News Malayalam

'ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവർക്ക് കർശന പരിശോധനയ്ക്ക് വിധേയമാക്കണം'; തെര. കമ്മീഷന് ബിജെപിയുടെ കത്ത്

കള്ളവോട്ട് തടയാൻ ഇത്തരത്തിൽ വസ്ത്രം ധരിച്ചെത്തുന്നവരെയും, അവരുടെ തിരിച്ചറിയൽ രേഖകളും പരിശോധിക്കാൻ വേണ്ടത്ര വനിതാ ഉദ്യോ​ഗസ്ഥരെ ബൂത്തുകളിൽ വിന്യസിക്കണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

BJP Demands Verification Of Burqa Clad Voters Writes To Election Commission
Author
First Published May 24, 2024, 1:20 PM IST

ദില്ലി: ബുർഖ പോലുള്ള വസ്ത്രങ്ങൾ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ദില്ലി ബിജെപി. നാളെ ദില്ലിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കത്ത് നല്‍കിയത്. കള്ളവോട്ട് തടയാൻ ഇത്തരത്തിൽ വസ്ത്രം ധരിച്ചെത്തുന്നവരെയും, അവരുടെ തിരിച്ചറിയൽ രേഖകളും പരിശോധിക്കാൻ വേണ്ടത്ര വനിതാ ഉദ്യോ​ഗസ്ഥരെ പോളിം​ഗ് ബൂത്തുകളിൽ വിന്യസിക്കണമെന്നും ബിജെപി കത്തിൽ ആവശ്യപ്പെടുന്നു. ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണ ചുമതലയുള്ള നേതാക്കളാണ് കത്ത് നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios