ദില്ലി: രാജ്യത്ത് സമാധാനം നിലനിർത്തുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടതായി കോൺഗ്രസ് ആരോപിച്ചു. അസമിനും പശ്ചിമ ബംഗാളിനും പിന്നാലെ ഇപ്പോള്‍ ദില്ലിയിലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നസാഹചര്യത്തിലാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ രംഗത്തെത്തിയത്. രാജ്യത്ത് സമാധാനം പുലര്‍ത്തുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടു. നിലവിലെ സാഹചര്യങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാര്‍ ഏറ്റെടുക്കണം. രാജ്യത്ത് സമാധാനം പുലർത്താൻ ഇടപെടണമെന്നും കോൺഗ്രസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ജാമിയയിൽ അക്രമമുണ്ടാക്കിയത് 'പുറത്ത് നിന്നുള്ളവർ'? പിന്നിൽ വിദ്യാർത്ഥികളല്ലെന്ന് റിപ്പോർട്ട്

ദില്ലിയില്‍ ഇന്ന് പ്രതിഷേധക്കാർ നാല് ബസുകൾ അടക്കം പത്തോളം വാഹനങ്ങൾ കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു, ലാത്തിച്ചാർജ്ജ് നടത്തി. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായതോടെ ദില്ലിയില്‍ ഏഴ് മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. സുഖദേവ് വിഹാർ, ജാമിയ മിലിയ ഇസ്ലാമിയ, ഒഖ്ല വിഹാർ, ഷഹീൻ ബാഘ്, വസന്ത് വിഹാർ, മുനിർക, അർ.കെ പുരം സ്റ്റേഷനുകൾ ആണ് അടച്ചത്. അതിനിടെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയ്ക്ക് അകത്തേക്ക് കടന്ന പൊലീസ് ഗേറ്റ് അടച്ചുപൂട്ടി. പ്രതിഷേധത്തിനിടെ പൊലീസും വിദ്യാർത്ഥികളും തമ്മിൽ രൂക്ഷമായ കല്ലേറ് നടന്നു. 

പൗരത്വ നിയമ ഭേദഗതി: 'തീ' കത്തിയ പ്രതിഷേധം; ദില്ലിയിൽ നാല് മെട്രോ സ്റ്റേഷനുകൾ അടച്ചു