Asianet News MalayalamAsianet News Malayalam

'ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഒറ്റുകാര്‍'; വിവാദ പരാമര്‍ശവുമായി ബിജെപി എംപി

സ്ഥാപനത്തിന് ഉന്നമനത്തിന് വേണ്ടിയ പ്രയത്നിക്കാത്ത ഒറ്റുകാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബിഎസ്എന്‍എല്‍. സ്വകാര്യവത്കരിക്കുമ്പോള്‍  ബിഎസ്എന്‍എല്ലിലെ 88000 ജീവനക്കാരെ പിരിച്ച് വിടുമെന്നും അനന്തകുമാര്‍ ഹെഡ്ഗെ മുന്നറിയിപ്പ് നല്‍കി.

BJP MP Anantkumar Hegde calls BSNL employees as traitors
Author
Kumta, First Published Aug 12, 2020, 2:44 PM IST

കുംട(കര്‍ണാടക): ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഒറ്റുകാരാണെന്ന് ബിജെപി എംപി. ബിജെപി എംപി അനന്തകുമാര്‍ ഹെഡ്ഗെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ വിശ്വാസവഞ്ചകരേക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വടക്കന്‍ കര്‍ണാടകയിലെ കുംടയില്‍ ഒരു ചടങ്ങിനിടെ സംസാരിക്കുമ്പോഴാണ് വിവാദ പരാമര്‍ശം, സ്ഥാപനത്തിന് ഉന്നമനത്തിന് വേണ്ടിയ പ്രയത്നിക്കാത്ത ഒറ്റുകാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബിഎസ്എന്‍എല്‍.

സ്വാതന്ത്ര്യസമരം ഗാന്ധിയുടെ നാടകമെന്ന പരാമര്‍ശം: ബിജെപി എംപി ഹെഗ്ഡെക്ക് നോട്ടീസ്

ബിഎസ്എന്‍എല്‍ ജീവനക്കാരെ സൂചിപ്പിക്കാന്‍ ഉചിതമായ പദം തന്നെയാണ് താന്‍ ഉപയോഗിക്കുന്നതെന്നും അനന്തകുമാര്‍ ഹെഡ്ഗെ പറയുന്നു. സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുന്നതോടെ 88000 ജീവനക്കാരെ പിരിച്ച് വിടുമെന്നും അനന്തകുമാര്‍ ഹെഡ്ഗെ പറഞ്ഞു.സര്‍ക്കാര്‍ പണം നല്‍കി, സാഹചര്യങ്ങള്‍ നല്‍കി, ജനത്തിന് അവരുടെ സേവനം ആവശ്യമുണ്ട്. എന്നിട്ടും ബിഎസ്എന്‍എല്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നില്ല.

ഗാന്ധിജിയെ ആക്ഷേപിച്ച് ബിജെപി മുൻ കേന്ദ്രമന്ത്രി; സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്ന് അനന്ത് കുമാർ ഹെഗ്ഡെ

ഡിജിറ്റല്‍ ഇന്ത്യയേക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി അവര്‍ക്ക് ധനസഹായവും ടെക്നോളജിയും നല്‍കി. എന്നിട്ടും അവര്‍ ജോലി ചെയ്യാന്‍ തയ്യാറല്ലെന്നും അനന്തകുമാര്‍ ഹെഡ്ഗെ പറയുന്നു.2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ നഷ്ടം കൂടിയതായ ടെലികമ്യൂണിക്കേഷന്‍ മന്ത്രി സഞ്ജയ് ദോത്ര പാര്‍ലമെന്‍റില്‍ വിശദമാക്കിയിരുന്നു.

ഗോഡ്സെ അനുകൂല പരാമര്‍ശം: മലക്കം മറിഞ്ഞ് ബിജെപി നേതാക്കള്‍, ട്വിറ്റര്‍ ഹാക്ക് ചെയ്തെന്ന് കേന്ദ്രമന്ത്രി

പൊതുമേഖലയിലെ ടെലികോം സ്ഥാപനം 2018-19 വര്‍ഷത്തില്‍ 14904 കോടി രൂപയുടെ നഷ്ടമായിരുന്നു ഉണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് 68751 കോടിയുടെ റിവൈവല്‍ പാക്കേജ് ബിഎസ്എന്‍എല്ലിന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള ടെലികോം സ്ഥാപനങ്ങള്‍ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര കാബിനറ്റ് ഇതിനോടകം അംഗീകാരം നല്‍കിയിട്ടുണ്ട്. നേരത്തെ മഹാത്മ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന അനന്തകുമാര്‍ ഹെഡ്ഗെയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.  

Follow Us:
Download App:
  • android
  • ios