Asianet News MalayalamAsianet News Malayalam

പശ്ചിമബം​ഗാളിൽ സരസ്വതി പൂജ ആഘോഷിക്കാൻ ജനങ്ങൾക്ക് വിലക്ക്; ആരോപണവുമായി ബിജെപി എംപി ലോകേത് ചാറ്റർജി

പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി പിന്തുടരുന്നത് പ്രീണനരാഷ്ട്രീയമാണന്നും ലോകേത് ചാറ്റർജി വിമർശിച്ചു. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളും ഇത്തരം രാഷ്ട്രീയത്തിന്റെ ഭാ​ഗമാണെന്നും അവർ കൂട്ടിച്ചേർത്തു. 

bjp mp locket chatterjee says do not allow to celebrate saraswathi puja in bengal
Author
West Bengal, First Published Feb 4, 2020, 3:58 PM IST

ബം​ഗാൾ: പശ്ചിമബം​ഗാളിലെ ജനങ്ങളെ സരസ്വതി പൂജ ആഘോഷിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ബിജെപി എംപി ലോകേത് ചാറ്റർജി. ലോക്സഭയിലെ ശൂന്യവേളയിലാണ് എംപി ആരോപണം ഉന്നയിച്ചത്. പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി പിന്തുടരുന്നത് പ്രീണനരാഷ്ട്രീയമാണന്നും ലോകേത് ചാറ്റർജി വിമർശിച്ചു. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളും ഇത്തരം രാഷ്ട്രീയത്തിന്റെ ഭാ​ഗമാണെന്നും അവർ കൂട്ടിച്ചേർത്തു. 

ഗാന്ധിയുടെ സമരം നാടകമെന്ന പരാമര്‍ശം: ഹെഗ്ഡേ മാപ്പ് പറയണമെന്ന് ബിജെപി ...

അതേ സമയം ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനന്തകുമാർ ഹെ​ഗ്ഡെ മഹാത്മാ ​ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ബിജെപി തന്നെ ആവശ്യപ്പെട്ടു. പാര്‍ട്ടി എംപി ഗാന്ധിയെ അധിക്ഷേപിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായതോടെയാണ് പാര്‍ട്ടി തന്നെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നും, ഗാന്ധിജിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്നുമാണ് നിലവിൽ ലോക്സഭാംഗമായ ഹെ​ഗ്ഡേ പറഞ്ഞത്. ഗാന്ധി വധത്തിൽ ആർ എസ് എസിന് പങ്കില്ലെന്നും ഹെഗ്‌ഡെ കൂട്ടിച്ചേർക്കുകയുണ്ടായി. ഒരു നേതാക്കളും പൊലീസിന്‍റെ അടി കൊണ്ടിട്ടില്ലെന്നും, ഇന്ത്യൻ സ്വാതന്ത്ര്യ സമരം പൂർണ്ണമായും നാടകമായിരുന്നുവെന്നുമാണ് അനന്ത്കുമാർ പറഞ്ഞത്

Follow Us:
Download App:
  • android
  • ios