Asianet News MalayalamAsianet News Malayalam

ഘര്‍ വാപ്പസി പരാമര്‍ശം ഒഴിവാക്കാമായിരുന്ന വിവാദത്തിന് കാരണമായി, ക്ഷമാപണവുമായി ബിജെപി എംപി

പാകിസ്ഥാനിലുള്ള മുസ്ലിമുകളെ അടക്കം ഹിന്ദു വിശ്വാസത്തിലേക്ക് എത്തിക്കണമെന്നും ഘര്‍ വാപ്പസിക്ക് ആദ്യ പരിഗണന നല്‍കണമെന്നും മഠങ്ങളും ക്ഷേത്രങ്ങളും ഇതിനായി മുന്നിട്ടിറങ്ങണം. അഖണ്ഡ ഭാരതമെന്ന സങ്കല്‍പത്തില്‍ പാകിസ്ഥാനും ഉള്‍പ്പെടുമെന്നും ബെംഗലുരും എംപി പറഞ്ഞിരുന്നു. 

BJP MP Tejasvi Surya withdraws Ghar Wapsi comment made in Udupi
Author
Udupi, First Published Dec 27, 2021, 8:36 PM IST

ഒഴിവാക്കാമായിരുന്ന വിവാദത്തിന് (Avoidable Controversy) ഘര്‍ വാപ്പസി (Ghar Wapsi) പരാമര്‍ശം കാരണമായെന്നും പരാമര്‍ശം നിരുപാധികം പിന്‍വലിച്ചിക്കുന്നതായും ബിജെപി (BJP) എംപി തേജസ്വി സൂര്യ (Tejasvi Surya ). മറ്റ് മതങ്ങള്‍ സ്വീകരിച്ചവരെ തിരികെ ഹിന്ദു വിശ്വാസത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന പരാമര്‍ശമാണ് ബെംഗലുരു ബിജെപി എംപിയെ വിവാദത്തിലാക്കിയത്. ശനിയാഴ്ച ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിലായിരുന്നു തേജസ്വി സൂര്യയുടെ വിവാദ പരാമര്‍ശം. ഘര്‍ വാപ്പസിയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന നിലയിലായിരുന്നു സൂര്യ തേജസ്വിയുടെ പരാമര്‍ശം.

ഹിന്ദു വിഭാഗത്തിലുള്ളവര്‍ക്കെതിരായ അക്രമം അവരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നുവെന്നും തേജസ്വി സൂര്യ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. പാകിസ്ഥാനിലുള്ള മുസ്ലിമുകളെ അടക്കം ഹിന്ദു വിശ്വാസത്തിലേക്ക് എത്തിക്കണമെന്നും ഘര്‍ വാപ്പസിക്ക് ആദ്യ പരിഗണന നല്‍കണമെന്നും മഠങ്ങളും ക്ഷേത്രങ്ങളും ഇതിനായി മുന്നിട്ടിറങ്ങണം. അഖണ്ഡ ഭാരതമെന്ന സങ്കല്‍പത്തില്‍ പാകിസ്ഥാനും ഉള്‍പ്പെടുമെന്നും ബെംഗലുരും എംപി പറഞ്ഞിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രമിക്കണമെന്നുമായിരുന്നു തേജസ്വി സൂര്യയുടെ ആഹ്വാനം.  രൂക്ഷമായ വിമര്‍ശനമാണ് പരാമര്‍ശത്തിന് നേരിടേണ്ടി വന്നത്. ഇത് ആദ്യമായല്ല വര്‍ഗീയ പരാമര്‍ശങ്ങളേ തുടര്‍ന്ന് തേജസ്വി സൂര്യ വിവാദങ്ങളില്‍പ്പെടുന്നത്.

നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരില്‍ നിന്ന് മുസ്ലിം വിഭാഗത്തിലുള്ളവരെ പുറത്താക്കിയത് വന്‍ വിവാദമായിരുന്നു. പ്രസംഗത്തിനിടെ നടത്തിയ നിരവധി പരാമര്‍ശങ്ങളില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും വിവാദം ഒഴിവാക്കാവുന്നതായിരുന്നുവെന്നും സിഡംബര്‍ 21 തേജസ്വി സൂര്യ പ്രതികരിച്ചു.   പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെ മതപരിവര്‍ത്തനം തടയാനുള്ള നിയമം പാസാക്കിയത് അടുത്തിടെയാണ്. ഇതിന് പിന്നാലെ ക്രിസ്തുമസ് ദിനത്തില്‍ തീവ്രവലതുപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. 


സ്കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനമെന്ന് ആരോപണം; പ്രതിഷേധവുമായി തീവ്രവലതുപക്ഷ സംഘടനകള്‍

സ്വകാര്യ സ്കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനമെന്ന ആരോപണവുമായി തീവ്രവലതുപക്ഷ അനുഭാവികള്‍. കര്‍ണാടകയിലെ മാണ്ഡ്യയിലെ പാണ്ഡവപുരയിലെ നിര്‍മ്മല ഇംഗ്ലീഷ് ഹൈ സ്കൂളിലെ ക്രിസ്തുമസ് ആഘോഷമാണ്  ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. കുട്ടികളെ മസ്തിഷ്ക പ്രക്ഷാളനം നടത്താനുള്ള നീക്കമാണെന്നും അതിലൂടെ മതപരിവര്‍ത്തനമാണ് സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന് പിന്നിലെന്നാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ആരോപിച്ചത്.

കര്‍ണാടകയില്‍ ആരാധനാലയം ആക്രമിച്ചു; സെന്‍റ് ആന്‍റണീസ് കൂടാരത്തിന്‍റെ ചില്ലുകള്‍ തകര്‍ത്തു
കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ ആരാധനാലയത്തിന് നേരെ ആക്രമണം. സെന്‍റ് ജോസഫ് പള്ളിയിലെ സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടാരത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് വഴിവെക്കുമെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചിരന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള 160 വര്‍ഷത്തിലേറെ പഴക്കുമള്ള സെന്‍റ് ജോസഫ് പള്ളിയിലെ കൂടാരമാണ് തകര്‍ത്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios