Asianet News MalayalamAsianet News Malayalam

ജയ്റാം രമേഷിനെതിരെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ

പുതിയ പാർലമെന്റ് മന്ദിരത്തെ മോദി മൾട്ടിപ്ലക്സ് എന്ന് വിളിക്കണമെന്ന ജയ്റാം രമേഷിന്റെ അഭിപ്രായം കോൺഗ്രസിന്റെ വൃത്തികെട്ട മനോനിലയാണ് കാണിക്കുന്നതെന്ന് ജെപി നദ്ദ 

BJP national president JP Nadda against Jairam Ramesh
Author
First Published Sep 23, 2023, 1:31 PM IST

ദില്ലി: കോൺഗ്രസ് നോതാവും രാജ്യസഭ എംപിയുമായി ജയ്റാം രമേഷിനെതിരെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ രംഗത്ത്. പുതിയ പാർലമെന്റ് മന്ദിരത്തെ മോദി മൾട്ടിപ്ലക്സ് എന്ന് വിളിക്കണമെന്ന ജയ്റാം രമേഷിന്റെ അഭിപ്രായം കോൺഗ്രസിന്റെ വൃത്തികെട്ട മനോനിലയാണ് കാണിക്കുന്നതെന്ന് ജെപി നദ്ദ പറഞ്ഞു. ഇത് 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾക്ക് അപമാനമാണെന്നും കോൺഗ്രസ്‌ ആദ്യമായല്ല ഇത്തരം പാർലമെന്റ് വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബി എസ് പി എംപി ഡാനിഷ് അലിയെ ഭീകരവാദിയെന്നും മുല്ല എന്നും വിളിച്ച സംഭവത്തിൽ ബിജെപി എംപി രമേഷ് ബിദുരിയെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. പാർലമെന്‍റിന് അകത്തോ പുറത്തോ ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയാണ് ബിജെപി എംപിയുടേത്. ഡാനിഷ് അലിയ്ക്ക് മാത്രമല്ല എല്ലാവർക്കും അപമാനമാണ് പരാമർശം. ബിജെപിയുടെ ഉദ്ദേശമാണ് ഇതിലൂടെ പുറത്ത് വന്നത്. രാജ്നാഥ് സിങിന്‍റെ മാപ്പ് മതിയാകില്ലെന്നും ജയ്റാം രമേശ് പറഞ്ഞു. മുസ്ലീം വിഭാഗക്കാരെയും പിന്നോക്കക്കാരെയും അവഹേളിക്കുന്നത് ബിജെപി സംസ്കാരമെന്ന് മഹുവ മൊയ്ത്ര എംപിയും വിമർശിച്ചു. സ്വന്തം നാട്ടില്‍ ഭയപ്പാടോടെ ജീവിക്കേണ്ട സാഹചര്യത്തിലാണ് ഇന്ത്യയിലെ  മുസ്ലീം വിഭാഗമെന്നും മഹുവ മൊയ്ത്ര എംപി പറഞ്ഞു.

Also Read: അനിൽ ആന്‍റണിക്ക് ബിജെപിയിൽ കൂടുതൽ അവസരങ്ങൾ കിട്ടും; ന്യായീകരിച്ച് എലിസബത്ത് ആന്‍റണി

അതേസമയം, വനിതാ സംവരണ ബിൽ പാസാക്കിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി ആസ്ഥാനത്ത് നേതാക്കളും അണികളും സ്വീകരണമൊരുക്കി. ബിജെപി ആസ്ഥാനത്തെത്തിയ മോദിക്ക് വനിതാ പ്രവർത്തകർ ഹാരമണിയിച്ചു. ഹർഷാരവങ്ങളോടെയാണ് അണികൾ മോദിയെ സ്വീകരിച്ചത്. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും നിർമ്മലാ സീതാരാമനും ഉൾപ്പെടെയുള്ളവർ വേദിയിലുണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios