Asianet News MalayalamAsianet News Malayalam

മലയാളികളെ നാട്ടിലെത്തിക്കാന്‍ യെദിയൂരപ്പ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ബിജെപി

കർണ്ണാടകയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ ഉറപ്പ് നല്‍കിയതായി ബിജെപി.

BJP says that Yeddyurappa has promised all help to bring back the keralites
Author
Kerala, First Published May 10, 2020, 5:01 PM IST

തിരുവനന്തപുരം: കർണ്ണാടകയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഉറപ്പ് നല്‍കിയതായി ബിജെപി. ലോക്ക്ഡൗൺ കാരണം  കർണാടകയിൽ കുടുങ്ങിപ്പോയത് അസുഖ ബാധിതരും  വിദ്യാർത്ഥികളും കുട്ടികളുമായ ആയിരക്കണക്കിന് മലയാളികളാണ്. ഇവരെ നാട്ടിലെത്തിക്കാൻ കേരള സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കെ സുരേന്ദ്രന്‍ കർണ്ണാടക മുഖ്യമന്ത്രിയെ ബന്ധപ്പെട്ടതെന്നും ബിജെപി അറിയിച്ചു.

ഇ-മെയിൽ വഴിയും നേരിട്ടും സുരേന്ദ്രൻ, യദിയൂരപ്പയെ കാര്യങ്ങൾ ധരിപ്പിച്ചു. മലയാളികളെ കേരളത്തിലെത്തിക്കുന്നതിന് കർണ്ണാടകയിൽ നിന്നുള്ള പ്രത്യേക ബസുകൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കർണ്ണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മലയാളികൾ ദിവസങ്ങളായി കേരളത്തിന്റെ അതിർത്തികളിൽ നരകയാതന അനുഭവിക്കുകയാണ്. കേരളത്തിലേക്ക് കടത്തിവിടാത്തതിനാൽ കുഞ്ഞുങ്ങളും രോഗബാധിതരും ഉൾപ്പടെയുള്ളവർ ഭക്ഷണവും വെള്ളവും ഇല്ലാതെ ദുരിതത്തിലായി. 

മഴയിലും വെയിലിലും കഴിയേണ്ട അവസ്ഥയാണിവർക്കുള്ളത്. കർണ്ണാടകയിലെ വിവിധ ജില്ലകളിലായാണ് മലയാളികൾ കുടുങ്ങിക്കിടക്കുന്നത്. ഇവരെയെല്ലാം കേരളത്തിലെത്തിക്കാനുള്ള നടപടികൾ വേണമെന്നാണ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബസുകളിൽ മലയാളികളെ നാട്ടിലെത്തിക്കാനുള്ള സാധ്യത ഉൾപ്പടെ എല്ലാം പരിശോധിച്ച് ഉടൻ നടപടി ഉണ്ടാകുമെന്ന് യദിയൂരപ്പ ഉറപ്പു നൽകിയതായും സംസ്ഥാന ബിജെപി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios