സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് ബിലോങ്ങിങ്- എ ജേർണി ഓഫ് ലവ് ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് പ്രസാധകരായി ആദ്യമെത്തിയ പെന്‍ഗ്വിന്‍ ബുക്സിന്‍റെ പിന്മാറ്റത്തിന്‍റെ കാരണം അവര്‍ വിശദമാക്കുന്നത്
ഡൽഹി: ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സിൻ്റെ പിന്മാറ്റത്തിൽ ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി. സർക്കാരിനെതിരായ എഴുത്തിൽ അസ്വസ്ഥരായിരുന്ന പെൻഗ്വിൻ തിരുത്തലുകൾക്കായി നിരന്തരം സമ്മർദ്ദം ചെലുത്തിയെന്ന് ദി ഗാര്‍ഡിയനോട് സോണിയ വ്യക്തമാക്കി. അതേസമയം ബാബറി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് കരഞ്ഞെന്ന സോണിയയുടെ പരാമര്‍ശത്തെ, 33 വര്‍ഷം കഴിഞ്ഞുള്ള മുതലക്കണ്ണീരാണെന്ന് ബിജെപി പരിഹസിച്ചു. സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് ബിലോങ്ങിങ്- എ ജേർണി ഓഫ് ലവ് ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് പ്രസാധകരായി ആദ്യമെത്തിയ പെന്‍ഗ്വിന്‍ ബുക്സിന്‍റെ പിന്മാറ്റത്തിന്‍റെ കാരണം അവര്‍ വിശദമാക്കുന്നത്. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർ.എസ്.എസിനെയും വിമർശിക്കുന്ന ഭാഗങ്ങളില്‍ മാറ്റം വേണമെന്ന് പെന്‍ഗ്വിന്‍ നിരന്തരം ആവശ്യപ്പെട്ടെന്നാണ് സോണിയ പറയുന്നത്. ആ നിലപാട് തന്നെ അത്ഭുതപ്പെടുത്തകയും, നിരാശപ്പെടുത്തുകയും ചെയ്തു. എന്നാൽ പെന്‍ഗ്വിന്‍റെ സമ്മര്‍ദത്തിന് വഴങ്ങിയില്ല. ഇതോടെ അവര്‍ പിന്മാറുകയായിരുന്നുവെന്ന് സോണിയ വ്യക്തമാക്കി.
പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ഓഗസ്റ്റില്‍ പിന്മാറിയിരുന്നു. പിന്നാലെയാണ് ഹാര്‍പ്പര്‍ കോളിന്‍സ് പ്രസാധകരായെത്തിയത്. കോണ്‍ഗ്രസിലെ കുടുംബാധിപത്യം ബിജെപി ആയുധമാക്കുമ്പോള്‍ ഗാന്ധി കുടുംബം പാർട്ടി തലപ്പത്ത് തുടരുന്നത് എന്തുകൊണ്ടാണെന്ന ദി ഗാർഡിയൻ്റെ ചോദ്യത്തിൽ നിന്ന് സോണിയ ഗാന്ധി ഒഴിഞ്ഞുമാറി. അക്കാര്യം പാർട്ടിയോട് ചോദിക്കൂ എന്നായിരുന്നു സോണിയയുടെ മറുപടി. അതേസമയം 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്നത് ടെലിവിഷനിൽ കണ്ടപ്പോൾ താൻ കരഞ്ഞുെവെന്ന സോണിയ പരാമർശത്തിനെതിരെ ബിജെപി രംഗത്ത് എത്തി. സോണിയയുടെ മുതലക്കണ്ണീര്‍ ന്യൂനപക്ഷ വോട്ടിന് വേണ്ടിയാണെന്ന് ദില്ലി മന്ത്രി പര്‍വേഷ് വര്‍മ്മ ആരോപിച്ചു. അയോധ്യയിൽ ദീപോത്സവം പുതിയ റെക്കോര്‍ഡ് തീര്‍ക്കുമ്പോള്‍ കോൺഗ്രസിൻ്റെ മനസ്സിൽ ഇപ്പോഴും ബാബർ തന്നെയാണെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദിയും വിമര്‍ശിച്ചു.














