അപകടത്തിന് പിന്നാലെ ട്രക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട ഡ്രൈവറെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പൊലീസ്

റായ്പുര്‍: വിവാഹ ചടങ്ങിന് ശേഷം വധൂവരന്‍മാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. വധൂവരന്‍മാരും കാറിലുണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുമാണ് മരിച്ചത്.

ഛത്തീസ്ഗഢിലെ ചമ്പ ജില്ലയില്‍ വച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ എതിര്‍വശത്ത് നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വധു അടക്കം നാലു പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ വരനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ ട്രക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട ഡ്രൈവറെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു. കൂട്ടിയിടിക്ക് പിന്നാലെ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്നും പൊലീസ് പറഞ്ഞു. 

'മാസപ്പടി വിവാദത്തില്‍ ഹൈക്കോടതി നൽകിയ നോട്ടീസ് കാണിച്ച് ഭയപ്പെടുത്താൻ നോക്കണ്ട'; എ കെ ബാലന്‍

YouTube video player