എംഎൽഎയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. നേരത്തെയും വിവാദ പ്രസ്താവന നടത്തി മാധ്യമശ്രദ്ധ നേടിയ നേതാവാണ് ഹുമയൂൺ കബീർ.
കൊൽക്കത്ത: മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ ബാബറി മസ്ജിദ് പുനർനിർമിക്കുമെന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിന്റെ പ്രസ്താവന വീണ്ടും വിവാദത്തിൽ. ബാബ്റി മസ്ജിദ് തകർത്തതിന്റെ വാർഷികത്തിലായിരുന്നു എംഎൽഎയുടെ പ്രസംഗം. കുറച്ച് ദിവസം മുമ്പ് ഞാൻ ഒരു ജൽസ-മെഹ്ഫില്ലിന്റെ ഭാഗമായി. ബെൽദംഗയിലെ ഒരു മദ്രസയിലായിരുന്നു പരിപാടി. എന്നെ ക്ഷണിച്ചതിനെ തുടർന്ന് ഞാൻ പങ്കെടുത്തു. അവരുടെ വികാരങ്ങൾക്ക് പ്രാധാന്യം നൽകി.
ബെൽഡംഗയിൽ ബാബരി മസ്ജിദ് സ്ഥാപിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അടുത്ത വർഷം ഡിസംബർ 6 ന് ഞങ്ങൾ ബാബറി മസ്ജിദ് മാതൃകയിൽ പള്ളി ഉണ്ടാക്കും. എല്ലാവരുടെയും സംഭാവനകൾ ഉപയോഗിച്ച് ഞങ്ങൾ പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ബെൽദംഗയിൽ പുതിയ ബാബറി മസ്ജിദ് നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More.... ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം, ബെംഗളൂരുവിൽ ടെക്കി ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
എംഎൽഎയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. നേരത്തെയും വിവാദ പ്രസ്താവന നടത്തി മാധ്യമശ്രദ്ധ നേടിയ നേതാവാണ് ഹുമയൂൺ കബീർ. തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. വീണ്ടും പാർട്ടി അംഗത്വം നൽകി മുർഷിദാബാദിലെ ഭരത്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിക്കുകയും ചെയ്തു.
